Connect with us

Fact Check

FACT CHECK: ജോ ബൈഡനെ വേദ മന്ത്രങ്ങളോതി വൈറ്റ് ഹൗസ് സ്വാഗതം ചെയ്‌തോ?

Published

|

Last Updated

വാഷിംഗ്ടണ്‍ | നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ വേദ മന്ത്രങ്ങള്‍ ഉരുവിട്ട് വൈറ്റ് ഹൗസ് സ്വീകരിച്ചുവെന്ന പ്രചാരണം സാമൂഹിക മാധ്യമങ്ങളില്‍ ശക്തമാണ്. പുതിയ അമേരിക്കന്‍ പ്രസിഡന്റ് ഓഫീസിലേക്ക് പ്രവേശിക്കും മുമ്പ് പ്രത്യേക ചടങ്ങില്‍ മന്ത്രോച്ചാരണങ്ങള്‍ ഉരുവിട്ടു എന്നാണ് പ്രചാരണം. ഏതാനും പേര്‍ വേദ മന്ത്രങ്ങള്‍ ഉരുവിടുന്ന വീഡിയോ ആണ് പ്രചരിപ്പിക്കുന്നത്. ഇതിന്റെ സത്യാവസ്ഥയറിയാം:

അവകാശവാദം: സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം ഇങ്ങനെ വായിക്കാം. പുതിയ അമേരിക്കന്‍ പ്രസിഡന്റ് ആദ്യദിനം വൈറ്റ് ഹൗസിലേക്ക് പ്രവേശിക്കുന്നതിന് മുമ്പുള്ള കാഴ്ചയാണിത്. അവരെങ്ങനെയാണ് ഇന്ത്യന്‍ ശ്ലോകങ്ങള്‍ ഉരുവിടുന്നതെന്ന് നോക്കൂ.

യാഥാര്‍ഥ്യം: 2014 ഒക്ടോബര്‍ 14ന് അപ്ലോഡ് ചെയ്യപ്പെട്ട വീഡിയോ ആണ് തെറ്റായ അടിക്കുറിപ്പോടെ പ്രചരിപ്പിക്കുന്നത്. മഹാത്മാ ഗാന്ധിയുടെ 145ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് വൈറ്റ് ഹൗസില്‍ ഒരു അമേരിക്കന്‍ ഹിന്ദു സംഘടന നടത്തിയ ചടങ്ങില്‍ നിന്നുള്ളതാണ് ഇത്. 2014ലെ ഗാന്ധി ജയന്തി ദിനത്തിലാണ ഈ ചടങ്ങ് നടന്നത്. മാത്രവുമല്ല, ജോ ബൈഡന്‍ ജനുവരിയിലാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക.

---- facebook comment plugin here -----

Latest