Connect with us

Kerala

ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ്:വിജിലന്‍സ് മുഖ്യമന്ത്രിയുടെ ഇംഗിതത്തിന് പ്രവര്‍ത്തിക്കുന്ന ഏജന്‍സിയായി അധ:പതിച്ചു- മുല്ലപ്പള്ളി

Published

|

Last Updated

തിരുവനന്തപുരം | സ്വര്‍ണ്ണക്കടത്ത്, മയക്കുമരുന്നു കേസ് ഉള്‍പ്പെടെയുള്ള ഗുരുതര ക്രമക്കേടുകളില്‍നിന്നും ജനശ്രദ്ധ തിരിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

ഒരു അഴിമതിയേയും കോണ്‍ഗ്രസ് ന്യായീകരിക്കില്ല. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടുകയും വേണം. ണ്ടത്തുകയും ശിക്ഷിക്കുകയും വേണം. എന്നാല്‍ ഇപ്പോള്‍ ഇബ്രാംഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്ത നടപടി തികച്ചും രാഷ്ട്രീയ വൈരനിര്യാതന ബുദ്ധിയോട് കൂടിയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഇംഗിതത്തിന് അനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്ന ഒരു ഏജന്‍സിയായി വിജിലന്‍സ് അധഃപതിച്ചിരിക്കുകയാണ്.

ലൈഫ് പദ്ധതി ഇടപാടുകളില്‍ കേന്ദ്ര ഏജന്‍സികള്‍ കൃത്യമായ ക്രമക്കേട് കണ്ടെത്തിയിട്ടും ആ കേസ് അന്വേഷിക്കുന്ന വിജിലന്‍സ് ലൈഫ് മിഷന്‍ ചെയര്‍മാനായ മുഖ്യമന്ത്രിയുടെ മൊഴി പോലും എടുക്കാത്തത് വിജിലന്‍സിന് സംഭവിച്ച അപചയത്തിന്റെ മികച്ച ഉദാഹരണമാണ്. പാലാരിവട്ടം പാലം നിര്‍മാണ കരാര്‍ ഏറ്റെടുത്ത കമ്പനി ഗുരുതര വീഴ്ചവരുത്തിയെന്ന് കണ്ടിട്ടും എന്തുകൊണ്ട് ആ കമ്പനിയെ സര്‍ക്കാര്‍ കരിമ്പട്ടികയില്‍ പെടുത്തിയില്ലെന്നും മുല്ലപ്പള്ളി ചോദിച്ചു.
കിഫ്ബിയുമായി ബന്ധപ്പെട്ട എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും വമ്പിച്ച ക്രമക്കേടുണ്ട്.പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ത്തി ഗുരുതരമായ മറ്റ് അഴിമതികളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് നടക്കുന്ന്‌തെന്നും മുല്ലപ്പള്ളി പറഞ്ഞു.

Latest