National
ഖുശ്ബുവിന്റെ കാറില്‍ ട്രക്ക് ഇടിച്ചു; സുരക്ഷിതയെന്ന് വിശദീകരണം
ചെന്നൈ | നടിയും ബി ജെ പി നേതാാവുമായ ഖുശ്ബു സുന്ദറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. തമിഴ്നാട്ടിലെ മേല്‍മറവത്തൂര്‍ ടൗണിന് സമീപമായിരുന്നു അപകടം. ഖുശ്ബുവിന്റെ കാറിലേക്ക് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. ഖുശ്ബുവിന് കാര്യമായ പരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
അപകടം മനുപ്പൂര്‍വ്വം വരുത്തിയതാണോയെന്ന് അന്വേഷിക്കണമെന്ന് ഖുശ്ബു പോലീസിനോട് ആവശ്യപ്പെട്ടു. താന്‍ സുരക്ഷിതയാണ്. തന്റെ കാര്‍ ശരിയായ ദിശയിലാണ് സഞ്ചരിച്ചിരുന്നത്. ട്രക്ക് ഇങ്ങോട്ട് വന്ന് ഇടിക്കുകയായിരുന്നെന്നും ഖുശ്ബു ട്വിറ്ററില്‍ പറഞ്ഞു.







