Connect with us

Kerala

പാലയിലെ എല്‍ ഡി എഫ് തര്‍ക്കം തീര്‍ന്നു; കേരള കോണ്‍ഗ്രസ് എം 16 ഇടത്ത് മത്സരിക്കും

Published

|

Last Updated

കോട്ടയം : ഏറെ തര്‍ക്കങ്ങള്‍ക്കൊടുവില്‍ പാലാ നഗരസഭയില്‍ എല്‍ ഡി എഫ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കി. ജോസ് കെ മാണിയുടെ പാര്‍ട്ടിക്കാണ് എല്‍ ഡി എഫില്‍ കൂടുതല്‍ സീറ്റ്. 16 ഇടത്ത് കേരള കോണ്‍ഗ്രസ് എം മത്സരിക്കും. ആറ് ഡിവിഷനുകളിലാണ് സി പി എം മത്സരിക്കുക. സി പി ഐക്ക് മൂന്ന് സീറ്റ് നല്‍കി. എന്‍ സി പിക്ക് ഒരു സീറ്റും നല്‍കിയാണ് ധാരണയിലെത്തിയത്.
17 സീറ്റ് എന്ന കടുംപിടുത്തം കേരള കോണ്‍ഗ്രസും കഴിഞ്ഞ തവണ ഏഴ് സീറ്റില്‍ മത്സരിച്ചതിനാല്‍ ഇത്തവണ നാല് സീറ്റെങ്കിലും വേണമെന്ന വാശിയില്‍ സി പി ഐയും നിന്നതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. നാലില്‍ ഒന്ന് പോലും കുറഞ്ഞാല്‍ ഒറ്റക്ക് മത്സരിക്കുമെന്ന് സി പി ഐ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ ഇരു പാര്‍ട്ടികളും ആവശ്യപ്പെട്ടതില്‍ ഓരോ സീറ്റ് വീതം കുറച്ച് പ്രശ്‌നം പരിഹരിക്കാന്‍ സി പി എമ്മിന് കഴിഞ്ഞു. സീറ്റുകള്‍ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും.

---- facebook comment plugin here -----

Latest