Connect with us

International

കൊവിഡ് മരണം കൂടും; ട്രംപ് അധികാര കൈമാറ്റത്തിന് തയ്യാറാകണം- ബൈഡന്‍

Published

|

Last Updated

വാഷിംഗ്ടണ്‍ |  രാജ്യത്ത് കൊവിഡ് ബാധിച്ച് കൂടുതല്‍ ജനങ്ങള്‍ മരിച്ച് വീഴുന്ന അവസ്ഥയാണെന്നും ഇനിയും അധികാര കൈമാറ്റത്തിന് ഡൊണള്‍ഡ് ട്രംപ് മടിക്കരുതെന്നും നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. കടുത്ത ശൈത്യകാലമാണ് വരാനിരിക്കുന്നത്. കൊവിഡ് രോഗനിര്‍മാര്‍ജനത്തിനുള്ള ശക്തമായ ഇടപെടലുകള്‍ ഇപ്പോള്‍ എടുത്തില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാകും. കൊവിഡ് പ്രതിരോധനത്തിന് സഹകരിക്കാതെ ഇരിക്കുകയും അധികാരത്തില്‍ തുടരുകയും ചെയ്യുന്നത് കൂടുതല്‍ പേരുടെ മരണത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കുമെന്നും ബൈഡന്‍ പറഞ്ഞു. അധികാരം കൈമാറാന്‍ ട്രംപ് വിസമ്മതിക്കുന്നത് പ്രസിഡന്റ് എന്ന നിലയില്‍ തന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പടുത്തുന്നു. രാജ്യത്തിന് തന്നെ ഇത് നാണക്കേടാണെന്നും ബൈഡന്‍ പറഞ്ഞു.

അതേ സമയം താനാണ് വിജയിച്ചതെന്ന നിലപാടിലാണ് ട്രംപ് ഇപ്പോഴുമുള്ളത്. ഇന്നലെ ട്വിറ്ററില്‍ വിജംയ അവകാശപ്പെട്ട് അദ്ദേഹം രംഗത്തെയിരുന്നു. ഇത് വലിയ പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ട്രംപ് ഇത്തരം നിലപാടപുകള്‍ തുടരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ അനുയായികളും ബൈഡന്റെ വിജയം അംഗീകരിക്കാതെ പ്രതിഷേധങ്ങളും മറ്റും തുടരുകയാണ്.

 

Latest