Connect with us

National

ബീഹാര്‍ മുഖ്യമന്ത്രിയായി നിതീഷ്‌കുമാര്‍ വീണ്ടും അധികാരമേറ്റു

Published

|

Last Updated

പറ്റ്‌ന | തുര്‍ടച്ചയായ നാലാം തവണയും ബീഹാര്‍ മുഖ്യമന്ത്രിയായി ജെഡിയു നേതാവ് നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇത് ഏഴാം തവണയാണ് നിതീഷ് ബീഹാര്‍ മുഖ്യമന്ത്രിയാകുന്നത്. നിതീഷ് കുമാറിനൊപ്പം ഉപമുഖ്യമന്ത്രിമാരായി തര്‍കിഷോര്‍ പ്രസാദ്, രേണു ദേവി എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.

ബിജേന്ദ്ര പ്രസാദ് യാദവ് (ജെഡിയു), അശോക് കുമാര്‍ ചൗധരി (ജെഡിയു), മേവാലാല്‍ ചൗധരി (ജെഡിയു), സന്തോഷ് മഞ്ചി (എച്ച് എ എം) എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. കേന്ദ്ര മന്ത്രി അമിത്ഷാ, ബിജെപി പ്രസിഡന്റ് ജെ പി നദ്ദ തുടങ്ങിയ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. മുഖ്യപ്രതിപക്ഷമായ ആര്‍ജെഡിയും കോണ്‍ഗ്രസും സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ചു. തിരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ചാണ് ഇവര്‍ വിട്ടുനിന്നത്.

243 അംഗ നിയമസഭയില്‍ 125 സീറ്റുകള്‍ നേടിയാണ് എന്‍ഡിഎ സഖ്യം ബീഹാറില്‍ വീണ്ടും അധികാരത്തിലെത്തിയത്. മഹാസഖ്യത്തിന് 110 സീറ്റുകള്‍ ലഭിച്ചു. എന്‍ഡിഎയില്‍ ബിജെപിയാണ് ഏറ്റവും വലിയ കക്ഷിയെങ്കിലും മുന്‍ധാരണ അനുസരിച്ച് 43 സീറ്റുകള്‍ മാത്രം നേടിയ ജെഡിയുവിന് മുഖ്യമന്ത്രിസ്ഥാനം വിട്ടുനല്‍കുകയായിരുന്നു.