Connect with us

Kerala

നിയമസഭയുടെ അവകാശങ്ങള്‍ ലംഘിച്ചിട്ടില്ല;ഫയലുകള്‍ വിളിച്ചുവരുത്താന്‍ അവകാശമുണ്ടെന്ന് ഇ ഡി

Published

|

Last Updated

തിരുവനന്തപുരം |  ലൈഫ് മിഷന്‍ അന്വേഷണത്തില്‍ നിയമസഭ സെക്രട്ടറിയുടെ നോട്ടീസിന് മറുപടിയുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നിയമസഭ സെക്രട്ടറി നല്‍കിയ നോട്ടീസിനാണ് ഇഡി മറുപടി നല്‍കിയത്. നിയമസഭയുടെ അവകാശങ്ങളെ ലംഘിച്ചിട്ടില്ലെന്നും അന്വേഷണത്തിന്റെ ഭാഗമായി ഫയലുകള്‍ വിളിച്ചു വരുത്താന്‍ ഇ ഡിക്ക് നിയമാനുസരണം അധികാരമുണ്ടെന്നും മറുപടിയില്‍ പറയുന്നു. അന്വേഷണത്തില്‍ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടതിനാലാണ് വിവരങ്ങള്‍ ശേഖരിച്ചതെന്നും ഇ ഡി വ്യക്തമാക്കി.

അന്വേഷണത്തിന്റെ ഭാഗമായി ലൈഫ് പദ്ധതിയിലെ ഫയലുകള്‍ ആവശ്യപ്പെട്ട കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് കേരളാ നിയമസഭാ എത്തിക്‌സ് ആന്റ് പ്രിവിലേജ് കമ്മിറ്റി നോട്ടീസ് നല്‍കിയിരുന്നു. ജയിംസ് മാത്യു എംഎല്‍എയുടെ പരാതിയിലാണ് വിഷയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റിനോട് കേരള നിയമസഭാ എത്തിക്‌സ് കമ്മിറ്റി വിശദീകരണം തേടിയത്.

ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ആവശ്യപ്പെട്ട അന്വേഷണ ഏജന്‍സിയുടെ നീക്കം അവകാശ ലംഘനമാണെന്നായിരുന്നു ജയിംസ് മാത്യുവിന്റെ പരാതി. ലൈഫ് പദ്ധതിയിലെ ഇഡി ഇടപെടല്‍ മൂലം പദ്ധതി സ്തംഭനാവസ്ഥയിലാണെന്നും സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളെ ഇ ഡി അട്ടിമറിക്കുകയാണെന്നും പരാതിയില്‍ പറഞ്ഞിരുന്നു.