Connect with us

National

ഖത്തര്‍ ലോകകപ്പ്; ഇന്ത്യയുടെ അവശേഷിക്കുന്ന യോഗ്യതാ മത്സരങ്ങള്‍ മാര്‍ച്ചില്‍

Published

|

Last Updated

മുംബൈ|  ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ഖത്തര്‍ ലോകകപ്പ്, 2023 ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ അടുത്ത വര്‍ഷം മാര്‍ച്ച്, ജൂണില്‍ നടക്കും. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ (എഎഫ്‌സി) കോംപറ്റീഷന്‍സ് കമ്മിറ്റി ഇക്കാര്യത്തില്‍ ധാരണയിലെത്തി.

യോഗ്യതാ റൗണ്ടിന്റെ രണ്ടാം ഘട്ടത്തില്‍ ഇ ഗ്രൂപ്പിലാണ് ഇന്ത്യ കളിക്കുന്നത്. ഇനി ഖത്തര്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവക്കെതിരെയാണ് ഇന്ത്യയുടെ മത്സരങ്ങള്‍. ഇതില്‍ ഖത്തറിനെതിരായ മത്സരം അടുത്ത വര്‍ഷം മാര്‍ച്ചിലും, മറ്റ് രണ്ട് മത്സരങ്ങള്‍ ജൂണിലും നടത്താനാണ് ധാരണ. കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് നീട്ടിവച്ച മത്സരങ്ങളാണ് വീണ്ടും നടത്താന്‍ എ എഫ് സി തീരുമാനിച്ചിരിക്കുന്നത്.

 

 

---- facebook comment plugin here -----

Latest