പട്ടാപ്പകല്‍ ബസ് തടഞ്ഞ് വാഴപ്പഴം അകത്താക്കി ആന

Posted on: November 12, 2020 6:49 pm | Last updated: November 12, 2020 at 6:49 pm

കൊളംബോ | ഹൈവേയുടെ ഒത്തനടുക്ക് കയറി ബസ് തടഞ്ഞ് വാഴപ്പഴം തിരഞ്ഞുപിടിച്ച് അകത്താക്കി ആന. ശ്രീലങ്കയിലെ കതരംഗമയിലാണ് ഈ പട്ടാപ്പകല്‍ കൊള്ള അരങ്ങേറിയത്. സാമൂഹിക മാധ്യമങ്ങളില്‍ ഈ വീഡിയോ വൈറലായിട്ടുണ്ട്.

റോഡിന്റെ നടക്കുനിന്ന ആനയെ കണ്ട് ബസ് നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ബസിന്റെ അരികിലേക്ക് വന്ന ആന ഡ്രൈവറുടെ വാതിലിന് മുകളിലൂടെ തുമ്പിക്കൈ ഇട്ട് മുന്‍ഭാഗത്തുള്ള ഭക്ഷണ സാധനങ്ങള്‍ തിരയുന്നത് വീഡിയോയില്‍ കാണാം. തുടര്‍ന്നാണ് വാഴപ്പഴം എടുത്തത്.

ഡ്രൈവറുടെ പിരടിയുടെ മുകളിലൂടെയാണ് തുമ്പിക്കൈ ആനയിട്ടത്. ഇത് കാഴ്ചക്കാരെ ആശങ്കപ്പെടുത്തുകയും അവർ നിലവിളിക്കുന്നുമുണ്ട്. വാഴപ്പഴത്തിനൊപ്പം മറ്റുചില വസ്തുക്കളും യാത്രക്കാരും ഡ്രൈവറും തുമ്പിക്കൈയില്‍ വെച്ചുകൊടുക്കാന്‍ ശ്രമിക്കുന്നുണ്ട്. യാത്രക്കാരിലൊരാളാണ് വീഡിയോ എടുത്തത്. 2018ല്‍ എടുത്ത വീഡിയോ പ്രവീണ്‍ കസ്വാന്‍ ഐ എഫ് എസ് ട്വിറ്ററില്‍ പങ്കുവെച്ചതോടെ വീണ്ടും വൈറലാകുകയായിരുന്നു. വീഡിയോ കാണാം:

 

ALSO READ  ഡോക്ടറുടെ മാസ്‌ക് നീക്കി നവജാത ശിശു; മഹാമാരി കാലത്ത് പ്രതീക്ഷയുടെ പ്രതീകമാണെന്ന് സോഷ്യല്‍ മീഡിയ