Connect with us

Eranakulam

പെരുമ്പാവൂരിലെ വെടിവെപ്പ്; അഞ്ചുപേര്‍ അറസ്റ്റില്‍

Published

|

Last Updated

എറണാകുളം | പെരുമ്പാവൂരില്‍ തണ്ടേക്കാട് സ്വദേശി ആദിലിനെ വെടിവച്ച കേസില്‍ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആദിലിനു നേരെ വെടിയുതിര്‍ത്ത നിസാര്‍ ഒപ്പമുണ്ടായിരുന്ന സഫീര്‍, നിതിന്‍രാജ്, അല്‍ത്താഫ്, ആഷിഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഘത്തില്‍ മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായതായും ഇയാളെ കണ്ടെത്തുന്നതിന് തിരച്ചില്‍ നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.

ഇരു ഗ്രൂപ്പുകള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെയാണ് ഇന്ന് പുലര്‍ച്ചെ ആദിലിന് വെടിയേറ്റത്. നെഞ്ചിന് പരുക്കേറ്റ ആദില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നിസാറും ആദിലും മുമ്പ് ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണ്. ഇവര്‍ തമ്മിലുള്ള വൈരാഗ്യമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.