Connect with us

Techno

എം1 അടിസ്ഥാനത്തിലുള്ള പുതിയ മാക്ബുക്കുമായി ആപ്പിള്‍

Published

|

Last Updated

ന്യൂഡല്‍ഹി | ആപ്പിള്‍ എം1 എസ് ഒ സി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജനകീയമായ മാക്ബുക്കുകളുടെ പുതിയ പതിപ്പുകള്‍ പുറത്തിറക്കി ആപ്പിള്‍. മാക്ബുക് പ്രോ 13 ഇഞ്ച്, മാക്ബുക് എയര്‍, മാക് മിനി കമ്പ്യൂട്ടറുകളാണ് ആപ്പിള്‍ വിപണിയിലെത്തിച്ചത്. കഴിഞ്ഞ 15 വര്‍ഷമായി ഉപയോഗിക്കുന്ന ഇന്റല്‍ എക്‌സ്86 സി പി യുകള്‍ക്ക് പകരം എ ആര്‍ എം അടിസ്ഥാനത്തിലുള്ള സ്വന്തം പ്രൊസസ്സറുകളിലേക്ക് മാറുമെന്ന് ഈ വര്‍ഷമാദ്യം ആപ്പിള്‍ പ്രഖ്യാപിച്ചിരുന്നു.

ഇങ്ങനെ ആപ്പിള്‍ വികസിപ്പിച്ച പ്രൊസസ്സറാണ് എം1. 8കോര്‍ (4 ഹൈപവറും 4 പവര്‍ എഫിഷ്യന്റും) ആണിത് വരുന്നത്. ജി പി യു, ഇമേജ് സിഗ്നല്‍ പ്രൊസസ്സര്‍, സെക്യുര്‍ എന്‍ക്ലേവ്, ന്യൂറല്‍ എന്‍ജിന്‍ എന്നിവയോടൊപ്പമാണിത് വരുന്നത്. 5എന്‍എം പ്രൊസസ്സിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.

13 ഇഞ്ച് മാക്ബുക്കിന് (256ജിബി) 122,900 രൂപയാണ് ഇന്ത്യയിലെ വില. 512 ജിബി വകഭേദത്തിന് 142,900 രൂപയാകും. മാക്ബുക് എയറിന്റെ 256 ജിബിക്ക് 92,900 രൂപയും 512ജിബിക്ക് 117,900 രൂപയുമാണ് വില. മാക് മിനിക്ക് (256ജിബി) 64,900 രൂപയും 512ജിബിക്ക് 84,900 രൂപയുമാണ് വില.

Latest