Connect with us

Kerala

മന്ത്രി ജലീല്‍ വിദേശയാത്രയുടെ രേഖകള്‍ ഹാജരാക്കണമെന്ന് കസ്റ്റംസ്

Published

|

Last Updated

കൊച്ചി | മന്ത്രി കെ ടി ജലീല്‍ വിദേശ യാത്രകളുടെ രേഖകള്‍ ഹാജരാക്കണമെന്ന് കസ്റ്റംസ്. വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി ഷാര്‍ജയിലേക്കും ദുബൈയിലേക്കും പോയതിന്റെ രേഖകള്‍ ഹാജരാക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഷാര്‍ജയില്‍ നടന്ന പുസ്തകമേള, ദുബൈയില്‍ നടന്ന തിരൂരങ്ങാടി പി എസ് എം ഒ കോളജ് പൂര്‍വവിദ്യാര്‍ഥി സംഗമത്തിലും പങ്കെടുക്കാനായി നടത്തിയ യാത്രകളുടെ, അനുമതി പത്രമടക്കമുള്ള രേഖകളാണ് അന്വേഷണ സംഘം തേടിയിരിക്കുന്നത്. ഇന്നലെ ജലീലിനെ കസ്റ്റംസ് ആറ് മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു.

ആയിരം ഏജന്‍സികള്‍ പതിനായിരം കൊല്ലം തപസ്സിരുന്ന് അന്വേഷിച്ചാലും തനിക്കെതിരായ ആരോപണങ്ങളില്‍ ഒരു തെളിവും കൊണ്ടുവരാനാകില്ലെന്ന് മന്ത്രി കെ ടി ജലീല്‍ ഇന്നലെ എഫ് ബിയില്‍ കുറിച്ചിരുന്നു. എന്റെ കഴുത്തില്‍ കുരുക്ക് മുറുക്കി മുറുക്കി, മുറുക്കുന്നവര്‍ കുഴയുകയോ കയര്‍ പൊട്ടുകയോ ചെയ്യുമെന്നല്ലാതെ മറ്റൊന്നും സംഭവിക്കില്ലെന്നും അദ്ദേഹം എഫ് ബി കുറിപ്പില്‍ പറഞ്ഞു.

Latest