Connect with us

National

തോക്ക് ചൂണ്ടി സെല്‍ഫിക്ക് ശ്രമം; അബദ്ധത്തില്‍ വെടിയേറ്റ് യുവാവ് മരിച്ചു

Published

|

Last Updated

നോയിഡ |  ഉത്തര്‍പ്രദേശില്‍ തോക്ക് ചൂണ്ടി സെല്‍ഫി എടുക്കാന്‍ ശ്രമിക്കവേ അബദ്ധത്തില്‍ വെടി പൊട്ടി യുവാവ് മരിച്ചു. ഗ്രേറ്റര്‍ നോയിഡ ധ്രംപുര സ്വദേശിയായ സൗരഭ് മാവി (22) യാണ് മരിച്ചത്. നെഞ്ചില്‍ വെടിയേറ്റാണ് മരണം. സംഭവത്തില്‍ കൂടെയുണ്ടായിരുന്ന ഇയാളുടെ സുഹ്യത്ത് നകുല്‍ ശമര്‍യെ പോലീസ് കസ്റ്റഡിയിലെടുത്തു.
നകുല്‍ ശര്‍മ്മയും സൗരഭ് മാവിയും ഇരുവരുടെയും സുഹൃത്തായ സച്ചിനെ കാണാന്‍ കാറില്‍ പോകുന്നതിനിടെയാണ് അപകടം നടന്നത്. കാറില്‍ വച്ച് തോക്ക് നെഞ്ചിനോട് ചേര്‍ത്ത് വച്ച് സൗരഭ് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു. വെടിയേറ്റ സൗരഭിനെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നകുല്‍ ശര്‍മ തന്നെയാണ് പോലീസിനെ വിവരം അറിയിച്ചത്.

 

 

---- facebook comment plugin here -----

Latest