Connect with us

Kerala

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 52 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം പിടിച്ചു

Published

|

Last Updated

മലപ്പുറം | കരിപ്പൂര്‍ വിമാനത്താവളത്തില്‍ 52 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം പിടികൂടി. 1,096 ഗ്രാം സ്വര്‍ണ മിശ്രിതമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. ഷാര്‍ജയില്‍ നിന്നുമെത്തിയ എയര്‍ അറേബ്യയുടെ ജി 9454 എന്ന വിമാനത്തിലെത്തിയ മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി ഇസ്മായിലില്‍ (55) നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്.

ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ എ കെ സുരേന്ദ്രനാഥിന്റെ നിര്‍ദേശപ്രകാരം സൂപ്രണ്ട് കെ കെ പ്രവീണ്‍കുമാര്‍, പ്രേംജിത്ത്, ഇന്‍സ്‌പെക്ടര്‍മാരായ ഇ മുഹമ്മദ് ഫൈസല്‍, എം പ്രതീഷ്, സി ജയദീപ്, ഹെഡ് ഹവില്‍ദാര്‍ ഇ വി മോഹനന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് സ്വര്‍ണ വേട്ട നടത്തിയത്.