Connect with us

Kerala

ഖമറുദ്ദീന്റെ അറസ്റ്റോടെ സ്വര്‍ണക്കടത്ത്, ലഹരി കേസുകള്‍ ഇല്ലാതാകില്ല: പി കെ ഫിറോസ്

Published

|

Last Updated

കൊച്ചി |  ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ മുസ്ലീം ലീഗ് എം എല്‍ എ എം സി ഖമറുദ്ദീന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് യൂത്ത് ലീഗ് അധ്യക്ഷന്‍ പി കെ ഫിറോസ്. ബെംഗ്ളൂരു മയക്കുമരുന്ന് കേസിലെ പണമിടപാട് കേസുമായി ബന്ധപ്പെട്ട് ഇ ഡി കസ്റ്റഡിയില്‍ കഴിയുന്ന ബിനീഷ് കോടിയേരിയുടെ പ്രശ്നത്തില്‍ നിന്നും തലയൂരാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഖമറുദ്ദീന്റെ അറസ്റ്റ്. എന്നാല്‍ ഇതോട്കൂടി സ്വര്‍ണക്കടത്ത് കേസും ലഹരിമരുന്ന് കേസും ഇല്ലാതാവില്ലെന്നും ഫിറോസ് പ്രതികരിച്ചു.
ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും എന്തുകൊണ്ട് പി വി അന്‍വര്‍ എം എല്‍ എ നടത്തിയ തട്ടിപ്പില്‍ നടപടിയുണ്ടായില്ല. ഭരണകക്ഷി എം എല്‍ എമാര്‍ക്ക് എന്തും ആവാമെന്നതാണോ. ഖമറുദ്ദീന് ഒരു നിയമവും ഭരണകക്ഷി എം എല്‍എ മാര്‍ക്ക് മറ്റൊരു നിയമവുമാണോ?.

മംഗലാപുരത്തെ ക്വാറിയില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെന്നായിരുന്നു പി വി അന്‍വര്‍ എം എല്‍ എക്കെതിരായ മലപ്പുറം സ്വദേശിയുടെ പരാതി.

Latest