Connect with us

Business

വാട്ട്‌സാപ്പ് പേ ഇന്ത്യയില്‍ ആരംഭിച്ചു; മെസ്സേജ് പോലെ ഇനി പണവും അയക്കാം

Published

|

Last Updated

ന്യൂഡല്‍ഹി | വാട്ട്‌സാപ്പ് പെയ്‌മെന്റ് സേവനം ഒടുവില്‍ ഇന്ത്യയില്‍ ആരംഭിച്ചു. പെയ്‌മെന്റ് സേവനത്തിനുള്ള അനുമതിക്ക് വേണ്ടി വര്‍ഷങ്ങളോളം കാത്തിരിക്കുകയായിരുന്നു വാട്ട്‌സാപ്പിന്റെ ഉടമകളായ ഫേസ്ബുക്ക്. ഓണ്‍ലൈന്‍ പെയ്‌മെന്റ് മേഖലയില്‍ വലിയ മത്സരത്തിന് ഇടയാക്കുന്നതാണിത്.

യൂനിഫൈഡ് പെയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് (യു പി ഐ) അടിസ്ഥാനമാക്കിയാണ് വാട്ട്‌സാപ്പ് പേ പ്രവര്‍ത്തിക്കുക. 2018 മുതല്‍ വാട്ട്‌സാപ്പ് പെയ്‌മെന്റ് ഇന്ത്യയില്‍ ഫേസ്ബുക്ക് പരീക്ഷിക്കുന്നുണ്ട്. ഇതോടെ മെസ്സേജ് അയക്കുന്നത് പോലെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും പണം അയക്കാമെന്ന് മാര്‍ക് സക്കര്‍ബര്‍ഗ് അറിയിച്ചു.

140ലേറെ ബേങ്കുകള്‍ പിന്തുണക്കുന്നതാണ് വാട്ട്‌സാപ്പ് പേ. അധിക ഫീസുണ്ടാകില്ല. പത്ത് ഇന്ത്യൻ ഭാഷകളില്‍ സേവനം ലഭ്യമാകും. വാട്ട്‌സാപ്പിനെ കേന്ദ്രീകരിച്ച് വലിയ വാണിജ്യ വ്യവസായം കെട്ടിപ്പടുക്കാനാണ് ഇന്ത്യയില്‍ ഫേസ്ബുക്ക് ശ്രമിക്കുന്നത്.

Latest