രാജ്യത്തെ വിഭാഗീയതകളില്ലാതെ നിലനിര്‍ത്തും; അമേരിക്കന്‍ ജനതയോടായി ജോ ബൈഡന്‍

Posted on: November 7, 2020 11:47 am | Last updated: November 7, 2020 at 1:07 pm

വാഷിങ്ടണ്‍ |  രാജ്യത്തെ വിഭാഗീയതകളില്ലാതെ ഒറ്റക്കെട്ടായി നിലനിര്‍ത്തുന്ന പ്രസിഡന്റായിരിക്കും താനെന്ന് ജോ ബൈഡന്‍. രാജ്യത്തെ അഭിസംബോധന ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മികച്ച വിജയത്തോട് അടുക്കുകയാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍

തിരഞ്ഞെടുപ്പ് കഠിനമായിരുന്നു. എങ്കിലും നാം ക്ഷമയോടെ കാത്തിരിക്കണം. ജനാധിപത്യത്തില്‍ ഓരോരുത്തര്‍ക്കും ശക്തമായ അഭിപ്രായങ്ങളുണ്ട്. എന്നാല്‍ രാജ്യത്തിനായി പ്രവര്‍ത്തിക്കുക എന്നതാണ് രാഷ്ട്രീയത്തിന്റെ ലക്ഷ്യമെന്ന് ബൈഡന്‍ പറഞ്ഞു. രാഷ്ട്രീയത്തില്‍ നാം എതിരാളികളായിരിക്കാം. എന്നാല്‍ ശത്രുക്കളല്ല. നമ്മള്‍ അമേരിക്കക്കാരാണ് – ജോ ബൈഡന്‍ പറഞ്ഞു.