Kerala
ബിനീഷിന്റെ വീട്ടിലെ റെയ്ഡ്; ഇ ഡിയുടെ കൈയില്‍ എന്താണ് ഉള്ളതെന്നറിയാതെ പ്രതികരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി
 
             തിരുവനന്തപുരം | ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നടന്ന ഇ ഡി റെയ്ഡില്‍ നിയമവിരുദ്ധമായ കാര്യങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അത് നേരിടാന്‍ നിയമമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ ഡിയുടെ കൈയില്‍ എന്തെല്ലാമാണ് ഉള്ളതെന്ന് അറിയാതെ ഇക്കാര്യത്തില്‍ പ്രതികരിക്കാനാകില്ല. ബിനീഷിന്റെ കുടുംബത്തിന് പരാതിയുണ്ടാകാമെന്നും അതനുസരിച്ച് അവര്‍ നിയമനടപടി സ്വീകരിച്ചിട്ടുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു വ്യക്തിക്കെതിരെ ഉയര്‍ന്ന ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തെ കുറിച്ചുള്ള പാര്‍ട്ടി നിലപാട് സി പി എം വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. നിജസ്ഥിതി എന്താണെന്നറിയാതെ വിഷയത്തില്‍ സര്‍ക്കാര്‍ എന്ന നിലയില്‍ മുന്‍കൂര്‍ പ്രവചനം നടത്താനാകില്ല.

കെ ഫോണ്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ പദ്ധതികളെ അട്ടിമറിക്കാന്‍ ശ്രമം നടക്കുകയാണെന്ന്. ഇതിനായി ചില കേന്ദ്രങ്ങള്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കാന്‍ ചില കേന്ദ്ര ഏജന്‍സികള്‍ ആലോചിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.