വ്യത്യസ്ത റൈഡിംഗ് മോഡുകളുമായി പുതിയ അപ്പാഷെ ആര്‍ ടി ആര്‍

Posted on: November 4, 2020 3:56 pm | Last updated: November 4, 2020 at 3:56 pm

ന്യൂഡല്‍ഹി | അപ്പാഷെ ആര്‍ ടി ആര്‍ സീരീസില്‍ പുതിയ മോഡല്‍ അവതരിപ്പിച്ച് ടി വി എസ്. അപ്പാഷെ ആര്‍ ടി ആര്‍ സീരീസില്‍ 40 ലക്ഷം വാഹനങ്ങള്‍ വിറ്റുവെന്ന നേട്ടത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ മോഡല്‍ ഇറക്കിയത്. അപ്പാഷെ ആര്‍ ടി ആര്‍ 200 4വി എന്നതാണ് പുതിയ മോഡലിന്റെ പേര്.

1.31 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. സ്‌പോര്‍ട്, അര്‍ബന്‍, റെയ്ന്‍ എന്നീ റൈഡിംഗ് മോഡുകളോടെയാണ് ഇതിന്റെ വരവ്. റൈഡിനായി പ്രത്യേക മോഡുമുണ്ട്. ഓടിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ മോഡ് മാറ്റാം.

ഫ്രണ്ട് സസ്‌പെന്‍ഷന്‍ ക്രമീകരിക്കാന്‍ സാധിക്കും. റേസ് ട്യൂണ്‍ഡ് ഫ്യൂവല്‍ ഇന്‍ജക്ഷന്‍, റേസ് ട്യൂണ്‍ഡ് സ്ലിപ്പര്‍ ക്ലച്ച്, ബ്ലൂടൂത്ത് സംവിധാനമുള്ള ടി വി എസ് സ്മാര്‍ട്ട്എക്‌സ് കണക്ട്, ഗ്ലൈഡ് ത്രൂ ടെക്‌നോളജി, ഡുവല്‍ ചാനല്‍/ സിംഗിള്‍ ചാനല്‍ എ ബി എസ് തുടങ്ങിയ സവിശേഷതകളുമുണ്ട്. 6 സ്പീഡ് ഗിയര്‍ ട്രാന്‍സ്മിഷനാണുള്ളത്.

ALSO READ  അമേസ് സ്‌പെഷ്യല്‍ എഡിഷനുമായി ഹോണ്ട; വില ഏഴ് ലക്ഷം മുതല്‍