5ജി മോഡലുകളുമായി വിവോയും ഓപ്പോയും

Posted on: November 4, 2020 3:33 pm | Last updated: November 4, 2020 at 3:33 pm

ബീജിംഗ് | 5ജി കരുത്തുള്ള മോഡലുകള്‍ അവതരിപ്പിച്ച് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളായ വിവോയും ഓപ്പോയും. എസ്7ഇ 5ജി എന്നതാണ് വിവോ ഇറക്കിയ മോഡല്‍. ഓപ്പോയുടെ മോഡലിന്റെ പേര് കെ7എക്‌സ് എന്നാണ്.

പുതിയ മോഡലിന്റെ വില വിവോ പുറത്തുവിട്ടിട്ടില്ല. പുറകുവശത്ത് മൂന്ന് ക്യാമറയാണ് വരുന്നത്. 64 മെഗാപിക്‌സല്‍ ആണ് പ്രൈമറി. എട്ട് മെഗാപിക്‌സല്‍ സൂപര്‍ വൈഡ് ആംഗ്ള്‍ മാക്രോ സെന്‍സര്‍, രണ്ട് മെഗാപിക്‌സല്‍ ബ്ലര്‍ ക്യാമറ എന്നിവയുമുണ്ട്. 32 മെഗാപിക്‌സല്‍ ആണ് സെല്‍ഫി ക്യാമറ.

ഓപ്പോ കെ7എക്‌സിന് 1,499 ചൈനീസ് യെന്‍ (ഏകദേശം 16,700 രൂപ) ആണ് വില. പുറകുവശത്ത് നാല് ക്യാമറകളാണ് ഈ മോഡലിനുള്ളത്. 48 മെഗാപിക്‌സല്‍ ആണ് പ്രൈമറി. ബാക്കി വരുന്നത് എട്ട്, രണ്ട് മെഗാപിക്‌സല്‍ വീതവുമാണ്. 16 മെഗാപിക്‌സല്‍ ആണ് സെല്‍ഫി ക്യാമറ.

ALSO READ  റിയല്‍മി 7ഐ ഇന്ത്യയിലെത്തി