ആശ്വാസം; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു; ഇന്നലെ 38,310 കേസുകള്‍

Posted on: November 3, 2020 12:05 pm | Last updated: November 3, 2020 at 7:43 pm

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,503 കേസുകളുടെ കുറവ് രേഖപ്പെടുത്തി. 38,310 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 82.67 ലക്ഷം കവിഞ്ഞു. 24 മണിക്കൂറിനിടെ 490 പേര്‍ മരിച്ചതോടെ മരണം 1,23,097 ആയി.

കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറയുന്നത് ആശ്വാസത്തിന് വക നല്‍കുന്നുണ്ട്. കൊവിഡിന്റെ തീവ്രവ്യാപനം നിലക്കുന്നതിന്റെ സൂചനയാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു. 5,41,405 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.

യുഎസ് കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൊവിഡ് ബാധിതരുള്ളത് ഇന്ത്യയിലാണ്. മരണത്തിന്റെ കാര്യത്തില്‍ ഇന്ത്യ അമേരിക്കക്കും ബ്രസീലിനും പിറകില്‍ മൂന്നാമതായാണ് ഇന്ത്യയുടെ സ്ഥാനം.