ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; ഖമറുദ്ദീനെതിരെ നിര്‍ണായക കണ്ടെത്തലുമായി അന്വേഷണ സംഘം

Posted on: November 2, 2020 11:43 am | Last updated: November 2, 2020 at 3:59 pm

കാസര്‍കോട് | മുസ്‌ലിം ലീഗ് എം എല്‍ എ. എം സി ഖമറുദ്ദീന്‍ ഉള്‍പ്പെട്ട ജ്വല്ലറി നിക്ഷേപ തട്ടിപ്പു കേസില്‍ നിര്‍ണായക കണ്ടെത്തലുമായി അന്വേഷണ സംഘം. നിക്ഷേപകരുടെ 10 കോടി നല്‍കി എം സി ഖമറുദ്ദീനും പൂക്കോയ തങ്ങളും ബെംഗളൂരുവില്‍ ഭൂമി വാങ്ങിയതായാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഈ ഭൂമിയുടെ വിവരങ്ങള്‍ കമ്പനി രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ല. ഇത് അനധികൃത സ്വത്ത് ഇടപാടാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കേസ് വന്നതോടെ ഭൂമി മറ്റൊരു ഡയറക്ടര്‍ക്ക് കൈമാറിയെന്നും കണ്ടെത്തിയിട്ടുണ്ട്.

ഭൂമി വാങ്ങാനും വില്‍ക്കാനും സഹായിച്ചവരെ അടുത്ത ദിവസങ്ങളില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.