Connect with us

Kerala

സ്വര്‍ണക്കടത്തു കേസ്: റബിന്‍സ് ഹമീദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Published

|

Last Updated

കൊച്ചി | സ്വര്‍ണക്കടത്തു കേസിലെ പ്രതി റബിന്‍സ് ഹമീദിനെ ഇന്ന് എന്‍ ഐ എ കോടതിയില്‍ ഹാജരാക്കും. എഴു ദിവസത്തെ എന്‍ ഐ എ കസ്റ്റഡിയിലായിരുന്നു റബിന്‍സ്. ഹവാല ഇടപാടുകളും റബിന്‍സ് നടത്തിയെന്ന് എന്‍ ഐ എ കണ്ടെത്തിയിട്ടുണ്ട്.

അതിനിടെ, കേസില്‍ മൂന്നു പ്രതികളെ കസ്റ്റഡിയില്‍ വിടണമെന്ന് ആവശ്യപ്പെട്ടുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ ഹരജി കോടതി ഇന്ന് പരിഗണിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹരജി പരിഗണിക്കുന്നത്.