നിരോധനാജ്ഞ തുടരുന്ന കാര്യത്തില്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് തീരുമാനമെടുക്കാം; അഞ്ച് ജില്ലകളില്‍ 15 ദിവസത്തേക്കു കൂടി നീട്ടി

Posted on: October 30, 2020 10:56 pm | Last updated: October 31, 2020 at 7:44 am

തിരുവനന്തപുരം | നിയന്ത്രണാതീതമായ തോതില്‍ കൊവിഡ് വ്യാപനമുണ്ടായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന നിരോധനാജ്ഞ തുടരണോ വേണ്ടയോ എന്ന കാര്യത്തില്‍ അതത് ജില്ലാ കലക്ടര്‍മാര്‍ക്ക് തീരുമാനമെടുക്കാമെന്ന് സര്‍ക്കാര്‍. ഈമാസം 31 വരെയാണ് നേരത്തെ പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ കാലാവധി. തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ തുടരുന്നതില്‍ നാളെ തീരുമാനമെടുക്കുമെന്ന് കലക്ടര്‍ അറിയിച്ചു.

അതേസമയം, എറണാകുളം, പത്തനംതിട്ട, തൃശൂര്‍, ആലപ്പുഴ, മലപ്പുറം ജില്ലകളില്‍ നവംബര്‍ 15 വരെ നിരോധനാജ്ഞ നീട്ടി. കൊവിഡ് ബാധിതരാകുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.