Connect with us

Ongoing News

തിരുനബി; അനുപമ വ്യക്തിത്വം: വർണാഭമായ ആഘോഷപരിപാടികളുമായി എസ് വൈ എസ്

Published

|

Last Updated

പാലക്കാട് | പ്രവാചകൻ മുഹമ്മദ് നബി(സ)യുടെ 1494 മത് ജന്മദിനം വിവിധ പരിപാടികളാൽ വർണഭമായിത്തന്നെ കൊണ്ടാടുകയാണ് പാലക്കാട് ജില്ലാ എസ്  വൈ എസ്. കൊവിഡ് പാശ്ചാത്തലത്തിൽ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് യൂനിറ്റ് ഘടകങ്ങളിൽ നബിദിന സന്ദേശങ്ങളുമായി വിവിധ രീതിയിൽ മീലാദ് സംഗമങ്ങൾ നടന്നുവരുന്നു. ഓൺലൈനിലും വീടുകൾ കേന്ദ്രീകരിച്ചുമാണ് കൂടുതൽ ആഘോഷ പരിപാടികളും നടക്കുന്നത്. “തിരുനബി; അനുപമ വ്യക്തിത്വം” എന്ന പ്രമേയത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന ക്യാമ്പയിനോടബന്ധിച്ചാണ് ഓരോ ഘടകങ്ങളിലും വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കുന്നത്.

പ്രവാചക ചരിത്രം പാടിപ്പറയുന്ന സീറാ പ്രഭാഷണങ്ങൾ, പ്രകീർത്തന സദസ്സുകൾ, ആദർശ മുഖാമുഖം, ടേബിൾ ടോക്ക്, ഓൺലൈൻ ക്വിസ്, ഫാമിലി മാഗസിൻ, രചനാ മത്സരങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് നടന്നുവരുന്നത്. വീടുകളിലും കവലകളിലും സ്ഥാപനങ്ങളിലും വിവിധതരം അലങ്കാരങ്ങളുമായി റബീഉൽ അവ്വൽ ഒന്ന് മുതൽ തന്നെ യൂണിറ്റ് തലത്തിൽ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ “ഗുരുസാരം” എന്ന പേരിൽ നബിസന്ദേശപ്രചാരണത്തിനായി ആകർഷകമായി തയ്യാറാക്കിയ സ്റ്റാറ്റസ് ഏറെ ശ്രദ്ധപിടിച്ചു പറ്റിയിട്ടുണ്ട്. നവംബർ 11ന് ഒറ്റപ്പാലത്ത് പ്രമേയത്തെ അധികരിച്ച് ടേബിൾ ടോക്ക്, പ്രകീർത്തന സദസ്സ് എന്നിവയും ജില്ലാ കമ്മിറ്റി ഒരുക്കിയിട്ടുണ്ട്.

Latest