Connect with us

Kerala

പി എസ് സി അസിസ്റ്റന്റ് പ്രൊഫസര്‍ പരീക്ഷ മാറ്റിവെക്കണമെന്ന ആവശ്യം; അടിയന്തര നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Published

|

Last Updated

തിരുവനന്തപുരം | നവംബര്‍ രണ്ടിന് പി എസ് സി നടത്താനിരിക്കുന്ന അസിസ്റ്റന്റ് പ്രൊഫസര്‍ പരീക്ഷ കൊവിഡ് സാഹചര്യത്തില്‍ മാറ്റിവെക്കണമെന്ന ഉദ്യോഗാര്‍ഥികളുടെ ആവശ്യം പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഉദ്യോഗാര്‍ഥികളുടെ ന്യായമായ ആവശ്യമായ നടപ്പിലാക്കേണ്ടത് അനിവാര്യമാണെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹന്‍ദാസ് ഉത്തരവില്‍ പറഞ്ഞു.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ മാത്രമാണ് പരീക്ഷക്ക് സെന്ററുള്ളത്. ഉദ്യോഗാര്‍ഥികളില്‍ കൂടുതലും സത്രീകളാണ്. ഇതര ജില്ലകളില്‍ നിന്ന് സെന്ററിലെത്താന്‍ പൊതുഗതാഗതം ആവശ്യാനുസരണം ലഭ്യമല്ല. അതേസമയം, ഡിസംബറില്‍ നടത്തേണ്ട പല പരീക്ഷകളും പി എസ് സി മാറ്റിവച്ചിട്ടുള്ളതായി ഉദ്യോഗാര്‍ഥികള്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.