Connect with us

First Gear

ഇന്ത്യയില്‍ ഇനി ഹാര്‍ലി ഡേവിസണ്‍ ബൈക്കുകള്‍ നിര്‍മിക്കുക ഹീറോ

Published

|

Last Updated

ന്യൂഡല്‍ഹി | ഇനി മുതല്‍ രാജ്യത്ത് ഹാര്‍ലി ഡേവിസണ്‍ ബൈക്കുകള്‍ വികസിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുക ഹീറോ മോട്ടോകോര്‍പ്. ഇക്കാര്യത്തില്‍ ഇരു കമ്പനികളും കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. രാജ്യത്ത് നിര്‍മാണവും വില്‍പ്പനയും ഒഴിവാക്കുകയാണെന്ന് ഹാര്‍ലി കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.

ഹാര്‍ലി ഡേവിസന്റെ ബ്രാന്‍ഡിലുള്ള ബൈക്കുകള്‍ ഹീറോയാണ് ഇനി വികസിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുക. ഹാര്‍ലിക്ക് വേണ്ട സര്‍വീസ്, സ്‌പെയര്‍ പാര്‍ട്‌സ് എന്നിവയും നല്‍കും. ഹാര്‍ലി ആക്‌സസറീസ്, പൊതുവസ്തുക്കള്‍, റൈഡിംഗ് ഗിയര്‍, അപ്പാരല്‍ തുടങ്ങിയവയും ഹീറോ വില്‍ക്കും.

ഇരുകമ്പനികള്‍ക്കും ഈ കരാറിന്റെ പ്രയോജനം ലഭിക്കും. ഇന്ത്യയില്‍ തങ്ങളുടെ സാന്നിധ്യമുണ്ടാകുമെന്നതാണ് ഹാര്‍ലിക്ക് ലഭിക്കുന്ന നേട്ടം. 2009ലാണ് അമേരിക്കന്‍ കമ്പനി രാജ്യത്തെത്തിയത്. ഏതാനും വര്‍ഷങ്ങളായി വില്‍പ്പന കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്നാണ് ഹാര്‍ലി രാജ്യം വിട്ടത്.

Latest