Connect with us

National

മറ്റ് സംസ്ഥാനങ്ങളിലുള്ളവര്‍ക്കും കശ്മീരില്‍ ഇനി ഭൂമി വാങ്ങാം

Published

|

Last Updated

ശ്രീനഗര്‍ | കശ്മീരിന്റെ പ്രത്യേക പദവി എടത്തുകളയും രണ്ടായ വിഭജിക്കുകയും ചെയ്തതിന് പിന്നാലെ വലിയ വിവാദങ്ങള്‍ക്കിടയാക്കിയേക്കാവുന്ന പുതിയ തീരുമാനവുമായി കേന്ദ്രം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ക്കും കശ്മീരില്‍ ഭൂമി വാങ്ങാന്‍ സാധിക്കുന്ന പുതിയനിയമം കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി ഒരു വര്‍ഷം പിന്നിടുമ്പോഴാണ് പുതിയ നീക്കം. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ കാര്‍ഷികേതര ഭൂമി വാങ്ങുന്നതിന് തടസ്സമുണ്ടാവില്ല.

കാര്‍ഷിക ഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി മാറ്റാന്‍ ഭേദഗതി അനുവദിച്ചിട്ടില്ലെന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവ സ്ഥാപിക്കുന്നതിനടക്കം കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി കാര്‍ഷികഭൂമി കൈമാറാന്‍ അനുവദിക്കുന്ന ഇളവുകളും നിയമത്തിലുണ്ട്.

പുതിയ ഭേദഗതികള്‍ അംഗീകരിക്കാനാവില്ലെന്നും, കശ്മീരിനെ വില്‍പ്പനക്ക് വെച്ചിരിക്കുകയാണെന്നും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല പ്രതികരിച്ചു.

Latest