എല്‍ ജെ പി അധികാരത്തിലെത്തിയാല്‍ നിതീഷിനെ ജയിലിലടക്കും: ചിരാഗ് പാസ്വാന്‍

Posted on: October 25, 2020 5:27 pm | Last updated: October 25, 2020 at 11:48 pm

പാറ്റ്‌ന | ലോക്ജനശക്തി പാര്‍ട്ടി (എല്‍ ജെ പി ) ബിഹാറില്‍ അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റേയും ഉദ്യോഗസ്ഥരും അഴിക്കുള്ളിലായിരിക്കുമെന്ന് ചിരാഗ് പാസ്വാന്‍. ഡുമ്രോണില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് എല്‍ ജെ പി നേതാവിന്റെ പ്രഖ്യാപനം. നിതീഷ് ബിഹാറില്‍ മദ്യ നിരോധനം ഏര്‍പ്പെടുത്തി. എന്നാല്‍ ഇത് പൂര്‍ണ പരാജയമായിരുന്നു. സംസ്ഥാനത്ത് എങ്ങും അനധികൃത മദ്യം വില്‍പ്പന നടക്കുന്നു. നിതീഷ് കുമാറിന്റെ അനുവാദത്തോടെയാണിത്. നിതീഷ് കുമാറിന് ഇത്തരക്കാരില്‍ നിന്ന് കൈക്കൂലി ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു.

നിതീഷ് രഹിത സര്‍ക്കാറാണ് താന്‍ ലക്ഷ്യമിടുന്നത്. വരാനിരിക്കുന്നത് എല്‍ ജെ പി സര്‍ക്കാറാണ്. ‘ബിഹാര്‍ ഫസ്റ്റ് ബിഹാറി ഫസ്റ്റ് നടപ്പിലാക്കാന്‍ എല്‍ ജെ പി സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുചെയ്യണം. എല്‍ ജെ പിക്ക് സ്ഥാനാര്‍ഥിയില്ലാത്ത സ്ഥലങ്ങളില്‍ ബി ജെ പിക്ക് വോട്ട് ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.