Connect with us

Kerala

കൊവിഡ് രോഗിയെ മറ്റ് രോഗികള്‍ക്കൊപ്പം ചികിത്സിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബന്ധുക്കളുടെ പ്രതിഷേധം

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗികളുടെ ബന്ധുക്കളുടെ പ്രതിഷേധം. കൊവിഡ് രോഗിയെ മറ്റ് രോഗികള്‍ക്കൊപ്പം ചികിത്സിച്ചുവെന്നാരോപിച്ചാണ് ഇവരുടെ ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ജനറല്‍ ഐസിയുവിലാണ് കൊവിഡ് രോഗിയെ ചികിത്സിച്ചത്. ഇവിടെ മറ്റു രോഗികളുമുണ്ടായിരുന്നു. പ്രതിഷേധമുയര്‍ന്നതോടെയാണ് കൊവിഡ് രോഗബാധിതനെ ഇവിടെ നിന്നും മാറ്റിയതെന്നും ബന്ധുക്കള്‍ ആരോപിച്ചു. വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം.

---- facebook comment plugin here -----

Latest