ഡിസംബറിലെ പി എസ് സി പരീക്ഷകള്‍ ഫെബ്രുവരിയിലേക്ക് മാറ്റി

Posted on: October 23, 2020 10:46 am | Last updated: October 23, 2020 at 10:46 am

തിരുവനന്തപുരം |  എല്‍ ഡി ക്ലാര്‍ക്ക് അടക്കം പത്താം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം അടിസ്ഥാന യോഗ്യതയാക്കിയുള്ള തസ്തികകളിലേക്കുള്ള പ്രാഥമിക പരീക്ഷ പി എസ് സി മാറ്റിവെച്ചു. ഡിസംബറില്‍ നടത്തേണ്ട പരീക്ഷകളാണ് കൊവിഡ് പ്രതിസന്ധി മൂലം ഫെബ്രുവരിയിലേക്ക് മാറ്റിയത്.

എന്നാല്‍ യു പി എസ് എ, എല്‍ പി എസ് എ പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നവംബര്‍ ഏഴ്, 24 തീയതികളില്‍ നടക്കും. ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ എഴുതുന്ന പരീക്ഷയാണ് പത്താം ക്ലാസ് യോഗ്യതയായുള്ള പ്രാഥമിക പരീക്ഷ. അതിനാല്‍ പൊതുഗതാഗത സംവിധാനങ്ങള്‍ പൂര്‍വ്വസ്ഥിതിയിലെത്തുന്ന സമയത്ത് പരീക്ഷ നടത്തുന്നതാണ് നല്ലതെന്നാണ് പി എസ് സി വിലയിരുത്തല്‍.