Connect with us

Covid19

ലോകത്ത് 4.19 കോടി കൊവിഡ് കേസുകള്‍; അമേരിക്കയില്‍ മാത്രം 86 ലക്ഷം

Published

|

Last Updated

ന്യൂയോര്‍ക്ക് |  ലോകമഹാമാരിയായ കൊവിഡ് 19 വൈറസിന്റെ പിടിയില്‍പ്പെട്ട് 4,19,64,043 പേര്‍ രോഗബാധിതരായെന്ന് റിപ്പോര്‍ട്ട്. ഇതില്‍ 3,11,73,538പേര്‍ രോഗമുക്തി കൈവരിച്ചു. വൈറസ് മൂലം 11,42,113 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ ഇതുവരെ 86 ലക്ഷത്തിലധികം പേര്‍ക്കാണ് രോഗബാധ. ഇവിടെ 2,28,367 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 56 ലക്ഷത്തിലധികം പേര്‍ രോഗത്തില്‍ നിന്ന് മുക്തരായി.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 77.50 ലക്ഷവും മരണം 1.17 ലക്ഷവും കടന്നു. രോഗമുക്തരുടെ എണ്ണം 69 ലക്ഷത്തിനടുത്തെത്തി. രോഗമുക്തരും രോഗബാധിതരും തമ്മിലുള്ള അന്തരം 61,58,706 ആയി.
മൂന്നാം സ്ഥാനത്തുള്ള ബ്രസീലില്‍ ഇതുവരെ 53 ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,55,962 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 47 ലക്ഷം കടന്നു. റഷ്യയിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് ഇതുവരെ 14 ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 25,242 പേര്‍ റഷ്യയില്‍ മരിച്ചു. ഇവിടെ രോഗമുക്തി നേടിയവര്‍ 11 ലക്ഷമാണ്.

 

---- facebook comment plugin here -----

Latest