Connect with us

Covid19

തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രമിരിക്കെ ഒരാഴ്ചക്കുള്ളില്‍ കൊവിഡ് വാക്‌സിനെന്ന് ട്രംപ്

Published

|

Last Updated

വാഷിംഗ്ടണ്‍ |  അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ അവസാന സംവാദത്തില്‍ കൊവിഡ് വാക്‌സിന്‍ സംബന്ധിച്ച ഉറപ്പുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രതിരോധ വാക്‌സിന്‍ ഒരാഴ്ചക്കുള്ളില്‍ പ്രഖ്യാപിക്കുമെന്നും സൈന്യം ഇത് വിതരണം ചെയ്യുമെന്നും ട്രംപ് പറഞ്ഞു. നാഷ്വില്ലിലെ ബെല്‍മോണ്ട് യൂണിവേഴ്‌സിറ്റിയിലാണ് ബൈഡനുമായുള്ള അവസാന സംവാദം നടന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണ സംവാദങ്ങളിലെല്ലാം കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ബൈഡന്‍ കുറ്റപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍കൂടിയാണ് ട്രംപിന്റെ പ്രഖ്യാപനമെന്നാണ് വിലയിരുത്തപ്പെടുന്നത്. തിരഞ്ഞെടുപ്പിന് മുമ്പാകെ വാക്‌സിന് അംഗീകാരം നല്‍കാന്‍ ട്രംപ് ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ട്.

ഒരാള്‍ സംസാരിച്ചു തുടങ്ങുമ്പോള്‍ എതിരാളിയുടെ മൈക്രോഫോണ്‍ രണ്ടു മിനിട്ട് ഓഫാക്കിവയ്ക്കുകയെന്ന പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് അവസാന സംവാദം പുരോഗമിക്കുന്നത്. നേരത്തെ നടന്ന സംവാദങ്ങളില്‍ ബൈഡന്‍ സംസാരിക്കുമ്പോള്‍ ട്രംപ് ഇടയില്‍ കയറി സംസാരിക്കുന്നത് വലിയ വിവാദമായിരുന്നു. കഴിഞ്ഞ മാസം 29ന് നടന്ന സംവാദത്തിലായിരുന്നു ട്രംപിന്റെ അസഹിഷ്ണുത നിറഞ്ഞ ഈ പ്രവൃത്തി.

 

Latest