സാധാരണക്കാരെ കരയിച്ച് സവാള വില കുതിക്കുന്നു; ഇടപെടലുമായി ഭക്ഷ്യവകുപ്പ്

Posted on: October 22, 2020 9:37 am | Last updated: October 22, 2020 at 3:19 pm

തിരുവനന്തപുരം |  സവാളയുടെയും ഉള്ളിയുടെയും വിലക്കയറ്റം തടയാന്‍ നടപടിയുമായി ഭക്ഷ്യവകുപ്പ്. നാഫെഡ് വഴി കൂടുതല്‍ സവാള ഇറക്കുമതി ചെയ്ത് സപ്ലൈകോ വഴി വിതരണം ചെയ്യാനാണ് തീരുമാനം.

കര്‍ണാടകയില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമുള്ള സവാള വരവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. സവാളയ്ക്കും ഉള്ളിക്കും ഓരോ ദിവസവും 10 രൂപയോളമാണ് വില കൂടുന്നത്.

സവാളയ്ക്ക് 90 രൂപയും ഉള്ളിക്ക് 120 മായിരുന്നു ചാല ചന്തയിലെ കഴിഞ്ഞ ദിവസത്തെ വില. രണ്ടാഴ്ച കൊണ്ടാണ് വില ഇരട്ടിയായത്. ഈ വര്‍ഷം ആദ്യവും ഇതുപോലെ വില കൂടിയിരുന്നു. നാഫെഡ് വഴി കൂടുതല്‍ ഇറക്കുമതി ചെയ്താണ് അന്ന് പ്രതിസന്ധി പരിഹരിച്ചത്. സമാനമായ ഇടപെടലാണ് ഇത്തവണയും ആലോചിക്കുന്നത്.