Connect with us

Kerala

സാലറി കട്ടില്‍നിന്നും സര്‍ക്കാര്‍ പിന്‍മാറി; 16 ഇനം പച്ചക്കറികള്‍ക്ക് തറ വില നിശ്ചയിക്കാനും മന്ത്രിസഭാ തീരുമാനം

Published

|

Last Updated

തിരുവനന്തപുരം | സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനത്തില്‍നിന്നും സര്‍ക്കാര്‍ പിന്‍മാറി. ശമ്പളം പിടിക്കല്‍ സെപ്റ്റംബര്‍ 1 മുതല്‍ 6 മാസത്തേക്കു കൂടി തുടരാന്‍ എടുത്ത തീരുമാനമാണ് മന്ത്രിസഭായോഗം റദ്ദാക്കാന്‍ തീരുമാനിച്ചത്. നേരത്തെ പിടിച്ചത് അടുത്ത മാസം മുതല്‍ തിരികെ നല്‍കാനും തീരുമാനമായി. ധനവകുപ്പിന്റെ ശിപാര്‍ശ മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു.

സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ആക്ഷേപങ്ങള്‍ തടയാന്‍ പോലീസ് ആക്ടില്‍ ഭേദഗതി വരുത്താനുംഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗംതീരുമാനിച്ചു.നവ മാധ്യമങ്ങളിലൂടെ നടക്കുന്ന ആക്ഷേപങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് ആക്ടില്‍വകുപ്പില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇത് പരിഗണിച്ചാണ് ആക്ടിലെ 118 എ വകുപ്പില്‍ ഭേദഗതി വരുത്താന്‍ മന്ത്രി സഭ തീരുമാനിച്ചത്.

നവ മാധ്യമങ്ങളിലൂടെയുള്ള അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നിവയില്‍ പോലീസിന് കേസെടുക്കാം. ഇത് ജാമ്യമില്ലാ കുറ്റമാക്കണമെങ്കില്‍ കേന്ദ്ര അനുമതി വേണം. അതിനും നടപടിയെടുക്കും.

മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 10 ശതമാനം സംവരണംഏര്‍പ്പെടുത്തുന്നതിനുള്ള സുപ്രധാന നടപടിയും മന്ത്രിസഭ പരിഗണിച്ചു. ഇത് സംബന്ധിച്ച് പി എസ് സി നിര്‍ദ്ദേശിച്ച ചട്ടഭേദഗതിയും മന്ത്രിസഭ അംഗീകരിച്ചു. ഇതോടെ മുന്നോക്ക സംവരണം സംബന്ധിച്ച സാങ്കേതിക നടപടികള്‍ പൂര്‍ത്തിയായി.

സംസ്ഥാനത്തെ 16 ഇനം പച്ചക്കറികള്‍ക്ക് തറ വില പ്രഖ്യാപിക്കാനും മന്ത്രിസഭ തീരുമാനിച്ചു. മരച്ചീനി മുതല്‍ വെളുത്തുള്ളി വരെയുള്ള 16 ഇനം പച്ചക്കറികളുടെ തറ വില നവംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

---- facebook comment plugin here -----

Latest