Connect with us

National

ബി ജെ പിയിലേക്ക് പോയതില്‍ അഭിനന്ദിക്കാന്‍ കോണ്‍ഗ്രസിനകത്തുള്ളവര്‍ വിളിച്ചു: ഖുശ്ബു

Published

|

Last Updated

ചെന്നൈ |  ബി ജെ പിയിലേക്ക് മാറിയതിനെ അഭനന്ദിച്ച് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ വിളിച്ചെന്ന് നടി ഖുശ്ബു സുന്ദര്‍. പാര്‍ട്ടിയില്‍ അവഗണന നേരിട്ടതുകൊണ്ടാണ് രാജിവെച്ച് ബി ജെ പിയില്‍ പോയത്. തന്നെപോലെ കോണ്‍ഗ്രസിന്റെ സമീപനങ്ങളില്‍ അതൃത്പതിയുള്ള ഒരു പാട് നേതാക്കളുണ്ട്. താന്‍ ചെയ്തത് പോലെ പാര്‍ട്ടി തീരുമാനങ്ങള്‍ക്കെതിരെ ശബ്ദിക്കാന്‍ ആഗ്രഹിക്കുന്ന ഒരുപാട് കോണ്‍ഗ്രസ് നേതാക്കളുണ്ട്. എന്നാല്‍ അവര്‍ക്ക് മുന്നോട്ട് പോകാനുള്ള ധൈര്യമോ, അധികാരമോ, സ്ഥാനമോ ഇല്ലാത്തുതുകൊണ്ടാണ് പുറത്തുപറയാത്തത്. താന്‍ ബി ജെ പിയിലേക്ക് പോയപ്പോള്‍ ഇത്തരം നേതാക്കള്‍ വിളിച്ചിരുന്നു. തന്റെ തീരുമാനത്തെ അഭിനന്ദിക്കുകയും ചെയ്‌തെന്ന് ഖുശ്ബു വെളിപ്പെടുത്തി.

നേരത്തെ പാര്‍ട്ടി മാറിയ ഉടന്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനം ഖുശ്ബു നടത്തിയിരുന്നു. എന്നാല്‍ മാനസിക വളര്‍ച്ചയില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന് ഖുശ്ബു നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ഇതോടെ ഇതില്‍ മാപ്പ് പറയാനും ഖുശ്ബു തയ്യാറായി. ഇതിന് ശേഷമാണ് കോണ്‍ഗ്രസുകാര്‍ തന്നെ അഭിന്ദിക്കാന്‍ വിളിച്ചതായി ഖുശ്ബു വ്യക്തമാക്കിയിരിക്കുന്നത്.