ബാര്‍ ലൈസന്‍സിന് കോഴ; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ ആരോപണം അന്വേഷിക്കണമെന്ന് എല്‍ ഡി എഫ്

Posted on: October 20, 2020 6:32 pm | Last updated: October 20, 2020 at 6:32 pm

തിരുവനന്തപുരം | ബാര്‍ ലൈസന്‍സ് വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കോഴ നല്‍കിയെന്ന ബാറുടമ ബിജു രമേശിന്റെ ആരോപണം അന്വേഷിക്കണമെന്ന് എല്‍ ഡി എഫ് ആവശ്യപ്പെട്ടു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് രമേശ് ചെന്നിത്തല, കെ ബാബു, വി എസ് ശിവകുമാര്‍ എന്നിവര്‍ക്ക് കോടികള്‍ പിരിച്ചു നല്‍കിയെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം.

മൂവര്‍ക്കുമെതിരായ ആരോപണം അതീവ ഗൗരവമുള്ളതാണെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ വ്യക്തമാക്കി.