Connect with us

First Gear

എന്‍ടോര്‍ക് 125 മാര്‍വല്‍സ് അവഞ്ചേഴ്‌സ് എഡിഷന്‍ ഇറക്കി ടി വി എസ്

Published

|

Last Updated

ന്യൂഡല്‍ഹി | എന്‍ടോര്‍ക് 125ന്റെ ലിമിറ്റഡ് എഡിഷന്‍ വിപണിയിലിറക്കി ടി വി എസ് മോട്ടോര്‍. സൂപര്‍ സ്‌ക്വാഡ് എഡിഷനില്‍ മാര്‍വല്‍സ് അവഞ്ചേഴ്‌സിന്റെ പെയ്ന്റ് തീം വരുന്നതാണിത്. 77,865 രൂപ (എക്‌സ് ഷോറൂം) മുതലാണ് വില ആരംഭിക്കുന്നത്.

125 സിസി വിഭാഗത്തില്‍ ഏറെ ജനപ്രീതി നേടിയ സ്‌കൂട്ടറാണ് എന്‍ടോര്‍ക്. അവഞ്ചേഴ്‌സ് സിനിമയുടെ പ്രമേയം കേന്ദ്രീകരിച്ചുള്ള പെയിന്റിംഗ് പ്രത്യേകിച്ചും യുവജനതയെ ആകര്‍ഷിക്കുമെന്നാണ് കമ്പനി കരുതുന്നത്. സ്റ്റാന്‍ഡേര്‍ഡ് എല്‍ ഇ ഡി ഹെഡ്‌ലാമ്പുമായി റേസ് എഡിഷന്‍ അടിസ്ഥാനമാക്കിയാണ് സൂപര്‍സ്‌ക്വാഡ് എഡിഷന്‍ പുറത്തിറക്കിയിരുന്നത്.

മെക്കാനിക്കല്‍ വിഭാഗങ്ങളില്‍ പ്രത്യേകിച്ച് മാറ്റങ്ങളൊന്നുമില്ല. 124.8 സി സി, ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സാങ്കേതികവിദ്യ, ബ്ലൂടൂത്ത് കണക്ടിവിറ്റി തുടങ്ങിയ സവിശേഷതകളുമുണ്ടാകും.

Latest