Connect with us

Kerala

മുന്‍ മുഖ്യമന്ത്രി വി എസ് അച്ച്യുതാനന്ദന് ഇന്ന് പിറന്നാള്‍; ആഘോഷങ്ങളില്ല

Published

|

Last Updated

തിരുവനന്തപുരം  | മുന്‍ മുഖ്യമന്ത്രിയും രാജ്യത്ത് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്ച്യുതാനന്ദ് ഇന്ന് 97-ാം പിറന്നാള്‍. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒന്നും ഇല്ലാതെയാണ് വി എസിന്റെ ഇത്തവണത്തെ ജന്മദിനം കടന്നുപോകുന്നത്. കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന ഒരു ചടങ്ങ് മാത്രമായി ഇത് ചുരുക്കും. സന്ദര്‍ശകരെ ഒഴിവാക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപവത്ക്കരിച്ചതിന്റെ 100ാം വാര്‍ഷിക ദിനം മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് കഴിഞ്ഞത്. എട്ട് പതിറ്റാണ്ട് നീണ്ടുനിന്ന വി എസിന്റെ രാഷ്ട്രീയ പോരാട്ട വഴികള്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തോടൊപ്പം തന്നെ സഞ്ചരിക്കുന്നതാണ്. കഴിഞ്ഞ ഒരു വര്‍ഷമായി അവശതയാല്‍ പൊതുരംഗത്ത് നിന്ന് മാറിനില്‍ക്കുകയാണെങ്കിലും വി എസിന്റെ ഓരോ വാക്കുകളും ഇന്നും രാഷ്ട്രീയ കേരളം ഏറെ കാതോര്‍ക്കുന്നതാണ്. പൊതുവേദികളിലെത്തി പ്രസംഗിക്കുന്നില്ലെങ്കിലും എഴുതി തയ്യാറാക്കിയ പ്രസ്താവനകള്‍ വഴി വി എസ് ഇപ്പോഴും രാഷ്ട്രീയത്തിലെ ഓരോ ചലനത്തിലും നിലപാട് പറയുന്നു.

ഇന്നും കേരളത്തിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍ ആരെന്ന് ചോദിച്ചാല്‍ വി എസ് എന്നതില്‍ മറ്റൊരു വാക്കില്ല. വി എസ് പങ്കെടുക്കുന്ന പൊതുയോഗങ്ങളില്‍ തടിച്ച്കൂടുന്ന ജനക്കൂട്ടം ഇതിന് സാക്ഷിയാണ്.