Connect with us

Kerala

സ്റ്റേജ് കാര്യേജ് പെര്‍മിറ്റ് ഉടമകള്‍ വാഹനത്തിന്റെ സമയക്രമ പട്ടിക ഹാജരാക്കണം

Published

|

Last Updated

പത്തനംതിട്ട |  മോട്ടോര്‍ വാഹന വകുപ്പ് ആധുനികവത്കരണത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ജി പി എസ് അധിഷ്ടിത വാഹന നിരീക്ഷണ സംവിധാനം. കേരളത്തിലെ സ്വകാര്യ സ്റ്റേജ് കാര്യേജ് വാഹനങ്ങളുടെ പെര്‍മിറ്റിനോടൊപ്പം അനുവദിച്ചിട്ടുള്ള സമയക്രമ പട്ടിക ഡിജിറ്റലൈസ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പിന്റെയും അനുബന്ധ വകുപ്പുകളുടെയും വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതിനായി തീരുമാനിച്ചു.

ഇതുപ്രകാരം സ്റ്റേജ് കാര്യേജ് പെര്‍മിറ്റ് ഉടമകള്‍ അവരവരുടെ വാഹനത്തിന്റെ ഏറ്റവും ആനുകാലികമായി പരിഷ്‌കരിച്ച് അംഗീകരിച്ച സമയക്രമ പട്ടികയുടെ രണ്ട് പകര്‍പ്പുകള്‍ അവയുടെ അസല്‍ സഹിതം അതാതു റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി സെക്രട്ടറിമാരുടെ കൈവശം നേരിട്ട് ഹാജരാക്കണം. ഇതുവഴി എല്ലാ സ്വകാര്യ ബസ് ഉടമകള്‍ക്കും അവര്‍ക്ക് അനുവദിച്ചിട്ടുള്ള റൂട്ടിലെ സ്റ്റേജ് കാര്യേജുകളുടെ ആധികാരികത ഉറപ്പുവരുത്താവുന്നതും ഏതെങ്കിലും വ്യത്യാസമോ തെറ്റുകളോ കടന്നുകൂടിയിട്ടുണ്ടെങ്കില്‍ അവ പരിഷ്‌കരിച്ച് ക്രമപ്പെടുത്തി ലഭ്യമാക്കാവുന്നതാണ്.

എല്ലാ ബസുടമകളും ഈ പദ്ധതിയുമായി സഹകരിക്കണമെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു. മോട്ടോര്‍ വാഹന വകുപ്പില്‍ ഏര്‍പ്പെടുത്തുന്ന ആധുനികവത്കരണത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് നല്കുന്ന അധിക സേവനങ്ങള്‍ക്കായുള്ള പദ്ധതികളില്‍ ബസുടമകള്‍ക്കും ഭാഗമാകുന്നതിനും അനുബന്ധ സേവനങ്ങളുടെ ഗുണാഭോക്താവാകുന്നതിനും കഴിയുമെന്നും റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

---- facebook comment plugin here -----

Latest