Connect with us

Business

5,000 രൂപക്ക് താഴെ 5ജി സ്മാര്‍ട്ട്‌ഫോണുകള്‍; പദ്ധതിയുമായി ജിയോ

Published

|

Last Updated

മുംബൈ | അയ്യായിരം രൂപക്ക് താഴെ 5ജി സ്മാര്‍ട്ട്‌ഫോണുകള്‍ ഇറക്കാന്‍ റിലയന്‍സ് ജിയോ. ക്രമേണ ഇതിന്റെ വില 2,500- 3,000 രൂപയിലേക്ക് കുറക്കുമെന്നും ജിയോ അറിയിച്ചു. നിലവില്‍ 2ജി ഉപയോഗിക്കുന്ന മുപ്പത് കോടിയോളം വരുന്ന ഉപഭോക്താക്കളെയാണ് ജിയോ ലക്ഷ്യമിടുന്നത്.

വില്‍പ്പന വര്‍ധിച്ചാലാണ് 2500- 3000 രൂപയിലേക്ക് 5ജി സ്മാര്‍ട്ട്‌ഫോണുകളുടെ വില ജിയോ കുറക്കുക. നിലവില്‍ 27,000 മുതലാണ് 5ജി ഫോണുകളുടെ വില രാജ്യത്ത് ആരംഭിക്കുന്നത്. രാജ്യത്ത് 5ജി സേവനം ആരംഭിച്ചിട്ടുമില്ല. 5ജി സെപ്ക്ട്രം മൊബൈല്‍ കമ്പനികള്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നതോടെ കൂടുതല്‍ മോഡലുകള്‍ വിപണിയിലെത്തുകയും ക്രമേണ വില കുറയുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.

ടെലികോം കമ്പനികള്‍ക്ക് പരീക്ഷണം നടത്താന്‍ പോലും 5ജി സ്‌പെക്ട്രം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. അടുത്ത തലമുറ സാങ്കേതികവിദ്യക്കുള്ള ആഭ്യന്തര അന്തരീക്ഷം വികസിപ്പിക്കാന്‍ ഫീല്‍ഡ് പരീക്ഷണം ആവശ്യമാണ്. സ്വന്തം നിലക്ക് 5ജി നെറ്റ്‌വര്‍ക്ക് ഉപകരണം വികസിപ്പിക്കാന്‍ ജിയോ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പരീക്ഷണത്തിന് സ്‌പെക്ട്രം നല്‍കണമെന്ന് റിലയന്‍സും ടെലികോം വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.