Connect with us

Fact Check

FACT CHECK: ഹിമാചലിലെ പ്രാദേശിക സംഭവം വര്‍ഗീയവത്കരിച്ച് പ്രചാരണം

Published

|

Last Updated

ഷിംല | ഹിമാചല്‍ പ്രദേശിലെ ചമ്പയില്‍ ഒരു കൂട്ടമാളുകള്‍ റോഡ് കല്ലുവെച്ച് അടക്കുന്നത് ഉത്തരാഖണ്ഡിലെ വര്‍ഗീയ സംഭവമാണെന്ന തരത്തില്‍ പ്രചാരണം. ഉത്തരാഖണ്ഡിലെ തേരിയില്‍ മുസ്ലിംകള്‍ റോഡിലേക്കുള്ള പ്രവേശനം തടയുന്നു എന്ന തരത്തിലാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം കൊഴുക്കുന്നത്. ഫേസ്ബുക്ക്, ട്വിറ്റര്‍ അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ മൂന്ന് മിനുട്ടോളം വരുന്ന വീഡിയോയാണ് വ്യാജ അടിക്കുറിപ്പോടെ പ്രചരിക്കുന്നത്.

അവകാശവാദം: ദേവഭൂമിയായ ഉത്തരാഖണ്ഡിലെ തേരിയില്‍ നിന്നുള്ളതാണ് ഈ വീഡിയോ. ഗ്രാമപാത അടച്ച് ഗ്രാമീണരെ വാള്‍ ഉപയോഗിച്ച് അറുത്തുകളയുമെന്ന് ഇവിടത്തെ സമാധാനപ്രേമികളായ സമുദായങ്ങള്‍ ഭീഷണിപ്പെടുത്തുന്നു. ചിരിക്കൂ, നിങ്ങള്‍ ഇന്ത്യയിലാണ്.

 

യാഥാര്‍ഥ്യം: ഹിമാചല്‍ പ്രദേശിലെ ചമ്പയില്‍ നിന്നുള്ളതാണ് ഈ വീഡിയോ. പ്രാദേശിക റോഡ് സംബന്ധിച്ച് ഒരേ സമുദായത്തിലെ രണ്ട് സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് വീഡിയോയിലുള്ളത്. തന്റെ കുടുംബത്തിന് സംരക്ഷണം നല്‍കണമെന്ന് ചമ്പ എസ് പിയോട് വീഡിയോ ഷൂട്ട് ചെയ്തയാള്‍ ആവശ്യപ്പെടുന്നത് കേള്‍ക്കാം. വീഡിയോയിലുള്ള സംഭവത്തിന് യാതൊരു വര്‍ഗീയവശവുമില്ലെന്ന് ചമ്പയിലെ എ എസ് ഐ പുഷ്‌പേന്ദര്‍ ഠാക്കൂര്‍ അറിയിച്ചു. ഒരേ സമുദായത്തിലെ അംഗങ്ങള്‍ തമ്മില്‍ പ്രാദേശിക റോഡ് സംബന്ധിച്ച തര്‍ക്കമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നം പരിഹരിച്ചതായും ഠാക്കൂര്‍ പറഞ്ഞു.