Connect with us

Covid19

24 മണിക്കൂറിനിടെ രാജ്യത്ത് 63371 കൊവിഡ് കേസും 895 മരണങ്ങളും

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യയിലെ ആകെ കൊവിഡ് കേസുകള്‍ 73 ലക്ഷം കടന്നെങ്കിലും രോഗവ്യാപനത്തിന്റെ തീവ്രത ഗണ്യമായി കുറഞ്ഞതായി ആരോഗ്യ മന്ത്രാലയം കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 63371 കൊവിഡ് കേസും 895 മരണങ്ങളുമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച മഹാരാ്ട്രിലും ആന്ധ്രയിലുമെല്ലാം രോഗവ്യാപനം കുറഞ്ഞുവരുകയാണ്. പുതിയ രോഗങ്ങള്‍ കുറയുന്നതിനൊപ്പം രോഗമുക്തി നിരക്ക് 85 ശതമാനത്തിലേക്ക് വര്‍ധിച്ചതും വലിയ ആശ്വാസം നല്‍കുന്നതാണ്. രാജ്യത്ത് ഇതിനകം 73,70,468 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 8,04,528 പേര്‍ മാത്രമാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 64,53,779 പേര്‍ രോഗമുക്തി കൈവരിച്ചു.

മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 10226 കേസുകളും 337 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. 15,64,615 കേസുകളും 41,196 മരണങ്ങളുമാണ് സംസ്ഥാനത്ത് ആകെയുണ്ടായത്. ആന്ധ്രയില്‍ ഇന്നലെ 4038 കേസും 38 മരണവും കര്‍ണാടകയില്‍ 8477 കേസും 85 മരണവും തമിഴ്‌നാട്ടില്‍ 4410 കേസും 49 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആന്ധ്രയില്‍ 6357, കര്‍ണാടകയില്‍ 10,283, തമിഴ്‌നാട്ടില്‍ 10,472, യു പിയില്‍ 6543, ഡല്‍ഹിയില്‍ 5294, ബംഗാളില്‍ 5870, കേരളത്തില്‍ 1081, ഒഡീഷയില്‍ 1089, തെലുങ്കാനയില്‍ 1256, രാജസ്ഥാനില്‍ 1708, ഗുജറാത്തില്‍ 3606, ചത്തീസ്ഗഢില്‍ 1385, ഹരിയാനയില്‍ 1623, ജമ്മുവില്‍ 1358, മധ്യപ്രദേശില്‍ 2710 മരണങ്ങള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.