Connect with us

Kerala

റാന്നിയില്‍ യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍

Published

|

Last Updated

പത്തനംതിട്ട |റാന്നി ബ്ലോക്ക് പടി ജംഗ്ഷന് സമീപം പവ്വത്ത് രാജീവ് കമാര്‍ (38) മര്‍ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. രാജീവിന്റെ അയല്‍വാസിയും സുഹൃത്തുമായ വടക്കേടത്ത് അതുലിനെയാണ് ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍, തിരുവല്ല ഡി വൈ എസ് പി ടി രാജപ്പന്‍ എന്നിവരുടെ മേല്‍നോട്ടത്തിന്‍ റാന്നി സി ഐ കെ എസ് വിജയന്‍ അറസ്റ്റു ചെയ്തത്.

ഇന്നലെ രാത്രിയില്‍ അവശനിലയില്‍ സുഹൃത്തിന്റെ വീടിനു സമീപം രാജീവ് കുമാറിനെ കണ്ടെത്തിയത്. ഇരുവരും ചേര്‍ന്ന് മദ്യപിച്ചതിനു ശേഷമുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് രാജീവ് കുമാറിനെ അതുല്‍ മര്‍ദിക്കുകയായിരുന്നു. ഈ മര്‍ദനത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു.
മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

 

Latest