Connect with us

Gulf

പുതുചരിത്രമെഴുതി സഊദി അറേബ്യ; തദ്ദേശീയമായി നിര്‍മ്മിച്ച ഫാസ്റ്റ് ഇന്റര്‍സെപ്റ്റര്‍ ബോട്ട് നീറ്റിലിറക്കി

Published

|

Last Updated

ദമാം | പ്രതിരോധ രംഗത്ത് പുതുചരിത്രമെഴുതി സഊദി അറേബ്യ. പ്രതിരോധ മന്ത്രാലയവും ജനറല്‍ ഇന്‍ഡസ്ട്രി ഫോര്‍ മിലിട്ടറി ഇന്‍ഡസ്ട്രീസും ചേര്‍ന്ന് നിര്‍മ്മിച്ച ആദ്യ ഫാസ്റ്റ് ഇന്റര്‍സെപ്റ്റര്‍ ബോട്ട് പ്രൗഢമായ ചടങ്ങില്‍ നീറ്റിലിറക്കി. ചടങ്ങില്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

രാജ്യത്ത് സൈനിക വ്യവസായങ്ങള്‍ തദ്ദേശീയമായി നിര്‍മ്മിക്കുന്ന പദ്ധതിയുടെ ഭാഗമായി ഫ്രഞ്ച് സിഎംഎനും കിഴക്കന്‍ പ്രവിശ്യയിലെ സമില്‍ മറൈന്‍ സര്‍വീസ് കമ്പനിയും ചേര്‍ന്നാണ് ഇന്റര്‍സെപ്റ്റര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങല്‍ പാലിച്ചാണ് നിര്‍മ്മാണം.

2019 ല്‍ ദഹ്‌റാനിലെ കിംഗ് അബ്ദുല്‍ അസീസ് എയര്‍ ബേസില്‍ ആദ്യ ഹോക് ജെറ്റ് പരിശീലന വിമാനവും തദ്ദേശീയമായി നിര്‍മ്മിച്ചിരുന്നു.

Latest