Connect with us

Malappuram

മൃതദേഹം സംസ്‌കരിക്കാനും സാന്ത്വനം വളണ്ടിയര്‍മാര്‍

Published

|

Last Updated

കൊവിഡ് ബാധിച്ച് മരിച്ച എളശ്ശേരി മുണ്ടംപിലാക്കല്‍ വീട്ടില്‍ ജംഷീനയുടെ മൃതദേഹം സംസ്കരിക്കാനെത്തിയ
എസ് വൈ എസ് സാന്ത്വനം വളണ്ടിയേഴ്‌സ്

മഞ്ചേരി | മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലെ സീനിയര്‍ പീഡിയാട്രീഷ്യൻ ഡോ. ഷിബു കിഴക്കത്രയുടെ പിതാവിന്റെ മൃതദേഹം സാന്ത്വനം വളണ്ടിയര്‍മാര്‍ സംസ്‌കരിച്ചു. പള്ളിപ്പുറം സ്വദേശിയായ ഡോ. ഷിബു കിഴക്കാത്രയുടെ പിതാവ് കുമാരന്റെ (65) മൃതദേഹമാണ്എസ് വൈ എസ് സന്നദ്ധ സേവകര്‍ സംസ്‌കരിച്ചത്. കുഴഞ്ഞുവീണു മരിച്ച കുമാറിന്റെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് പരിശോധിച്ചപ്പോൾ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

തുടർന്ന് ബന്ധുക്കള്‍ സംസ്‌കാര ശുശ്രൂഷകള്‍ നടത്താനായി സാന്ത്വനം വളണ്ടിയര്‍മാരെ വരുത്തുകയായിരുന്നു. എസ് വൈ എസ് ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിന്റെ നേതൃത്വത്തില്‍ ഓഫീസ് സെക്രട്ടറി അന്‍വര്‍, ഇര്‍ഷാദ്, അബൂബക്കര്‍ തോട്ടക്കാട്, മുസ്തഫ ചുങ്കത്തറ എന്നിവര്‍ വള്ളിക്കാപറ്റ തറവാട്ടു വളപ്പില്‍ എത്തി കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.

കിഴിശ്ശേരി | വിദേശത്ത് നിന്ന് എത്തി ക്വാറന്റൈന്‍ പൂര്‍ത്തീകരിച്ച് ഒരാഴ്ചക്ക് ശേഷം കൊവിഡ് ബാധിച്ച് മരിച്ച പൂർണ ഗര്‍ഭിണി വിളയില്‍ എളങ്കാവ് എളശ്ശേരി മുണ്ടംപിലാക്കല്‍ വീട്ടില്‍ ജംഷീന (30)യുടെ മൃതദേഹം കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം എസ് വൈ എസ് സാന്ത്വനം വളണ്ടിയേഴ്‌സ് ഖബറടക്കി.

മയ്യിത്ത് നിസ്‌കാരത്തിന് സി അമീര്‍അലി സഖാഫി വാഴക്കാട് നേതൃത്വം നല്‍കി, ബാവ മാതക്കോട്, സി ബഷീര്‍ മാസ്റ്റര്‍ വാഴക്കാട്, സിറാജുദ്ദീന്‍ എടവണ്ണപ്പാറ, സ്വാദിഖ് നിസാമി, അഷ്‌റഫ് വാവൂര്‍, കെട്ടി അബ്ദുല്‍ മജീദ് മുസ്‌ലിയാര്‍ വാവൂര്‍, ഗഫൂര്‍ മുസ്‌ലിയാര്‍ കുനിത്തലകടവ്, സി മുസ്തഫ വാഴക്കാട് നേതൃത്വം നല്‍കി.

---- facebook comment plugin here -----

Latest