Connect with us

Organisation

എസ് എസ് എഫ് പത്തനംതിട്ട ജില്ലാ സാഹിത്യോത്സവ് സമാപിച്ചു

Published

|

Last Updated

പത്തനംതിട്ട | എസ് എസ് എഫ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മൂന്ന് ദിവസങ്ങളിലായി ഓണ്‍ലൈനിലൂടെ സംഘടിപ്പിച്ച 27 ാമത് ജില്ലാ സാഹിത്യോത്സവ് സമാപിച്ചു. കോന്നി ഡിവിഷന്‍ ഒന്നാം സ്ഥാനവും, അടൂര്‍ ഡിവിഷന്‍ രണ്ടാം സ്ഥാനവും, തിരുവല്ല ഡിവിഷന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എഴുതിയും വരച്ചും പറഞ്ഞും പാടിയും ധാര്‍മിക വിദ്യാര്‍ഥികള്‍ വേദികളില്‍ വിസ്മയം തീര്‍ക്കുന്ന മനോഹരമായ കലാവിഷ്‌കാരമായിരുന്നു സാഹിത്യോത്സവ്.

ഉദ്ഘാടന സെഷന്‍ എസ് എസ് എഫ് ദേശീയ പ്രസിഡന്റ് ഡോ. പി എ മുഹമ്മദ് ഫാറൂഖ് നഈമി നിര്‍വഹിച്ചു. വിദ്യാര്‍ഥികള്‍ അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ സാഹിത്യോത്സവ് പോലെയുള്ള അവസരങ്ങള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തണമെന്നും, ഇത്തരം സംഗമങ്ങള്‍ പ്രതിസന്ധി നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ കരുത്ത് പകരുമെന്ന് മുഹമ്മദ് ഫാറൂഖ് നഈമി പറഞ്ഞു. ജില്ലാ പ്രസിഡന്റ് മുത്തലിബ് അഹ്സനി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സി കെ റാശിദ് ബുഖാരി സന്ദേശം നല്‍കി. സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷണന്‍ മുഖ്യാ തിഥിയായിരുന്നു.

സമാപന സമ്മേളനം എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ പി മുഹമ്മദ് അഷ്ഹര്‍ ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അഷ്റഫ് ഹാജി അലങ്കാര്‍, സലാഹുദ്ദീന്‍ മദനി, സയ്യിദ് ബാഫഖ്റുദ്ദീന്‍ ബുഖാരി, നിസാമുദ്ദീന്‍ നിരണം, മിസ്ബാഹുദ്ദീന്‍ ബുഖാരി, റിജിന്‍ഷാ കോന്നി, അന്‍സര്‍ മുസ്ലിയാര്‍, സാബിര്‍ മഖ്ദൂമി, മുഹമ്മദ് ഷിയാഖ് ജൗഹരി, സുധീര്‍ വഴിമുക്ക്, സുനീര്‍ അലി സഖാഫി പ്രസംഗിച്ചു.

Latest