Connect with us

Health

ആര്‍ത്രൈറ്റിസിന് മികച്ച മരുന്ന് ശരീരം സക്രിയമാക്കൽ

Published

|

Last Updated

സന്ധികളിലെ എരിച്ചിലാണ് ആര്‍ത്രൈറ്റിസ് (സന്ധിവാതം). ഇത് ശാരീരിക ചലനങ്ങളെ ബാധിക്കുന്നു. ജീവിത ശൈലിയിലെ മാറ്റം കാരണം ശാരീരികമായി സജീവമാകാത്തത് പേശികളുടെയും എല്ലുകളുടെയും കരുത്ത് കുറയാന്‍ ഇടയാക്കുന്നു. ഇതാണ് സന്ധിവാതത്തിന് കാരണമാകുന്നത്. പുരുഷന്മാരിലും സ്ത്രീകളിലും ഇന്ന് സാധാരണമാണ് ആര്‍ത്രൈറ്റിസ്. പ്രത്യേകിച്ച് മുട്ടിലെ സന്ധിവാതം.

അസ്ഥിക്ഷയം (Osteoporosis), എല്ലുതേയ്മാനം (Osteoarthritis) എന്നിവയും സന്ധിവാതത്തിന് അനുബന്ധമായി ഉണ്ടാകും. ഇവ രണ്ടും പലര്‍ക്കും മാറിപ്പോകാറുണ്ട്. സന്ധികള്‍ ക്ഷയിക്കുന്നതാണ് എല്ലുതേയ്മാനം. അതേസമയം, എല്ലിന്റെ കരുത്ത് നഷ്ടപ്പെട്ട് പൊട്ടലുണ്ടാക്കുന്നതാണ് അസ്ഥിക്ഷയം. പലപ്പോഴും എല്ല് പൊട്ടുന്നത് വരെ അസ്ഥിക്ഷയം കണ്ടെത്താന്‍ സാധിക്കില്ല. ഈ അവസ്ഥയെത്തുമ്പോഴാണ് വേദനയുണ്ടാകുക.

എല്ലുതേയ്മാനമാണ് പൊതുവായി കാണുന്ന സന്ധിവാതം. വേദന, ശരീരഭാഗം പരുക്കനാകുക, വീങ്ങുക, ചുവന്ന നിറം, ചലനം കുറയുക തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. ഭാരം കൃത്യമായി പരിശോധിച്ച് ഉയരത്തിനനുസരിച്ച് ക്രമീകരിക്കുക. സന്ധികള്‍ക്ക് ചുറ്റുമുള്ള പേശികള്‍ ശക്തമാക്കാന്‍ വ്യായാമം ചെയ്യുക തുടങ്ങിയവയാണ് പ്രധാന പരിഹാര മാര്‍ഗങ്ങള്‍.

---- facebook comment plugin here -----

Latest