Connect with us

Socialist

ഫോള്‍ട്ട്‌ലൈന്‍ നോക്കി പ്രേമചന്ദ്രന്‍ മഴുവീശരുത്

Published

|

Last Updated

ധാരാളം ഫോള്‍ട്ട് ലൈനുകളുള്ള രാജ്യമാണ് ഇന്ത്യ. ജാതിയും മതവും ഭാഷയും ഗോത്രവും പ്രാദേശിക സ്വഭാവ വ്യത്യാസങ്ങളും ഒക്കെകൊണ്ട് എന്നേ ചിതറിത്തെറിച്ചുപോകേണ്ട ഒരു രാജ്യം.

ഫോള്‍ട് ലൈനുകള്‍ ഏറിയും കുറഞ്ഞും ഇപ്പോഴും അവിടുണ്ട്; അവിടെത്തന്നെ നോക്കി വെട്ടി മുതലെടുക്കാന്‍ കഴിവുള്ള ആരാച്ചാരന്മാര്‍ അമരത്തുമുണ്ട്. അതിനു അത്രയൊന്നും വഴങ്ങിക്കൊടുക്കാത്ത അപൂര്‍വം നാടുകളില്‍ ഒന്നാണ് ഇപ്പോഴും കേരളം.

കേരളത്തിലെ ജനസംഖ്യയുടെ ഏകദേശം 26 ശതമാനം വരും മുസ്ലിംകള്‍. നാലിലൊന്നില്‍ അധികം മനുഷ്യര്‍. ഏറിയോ കുറഞ്ഞോ നമ്മള്‍ ആ അനുപാതത്തില്‍ അവരെ സാമൂഹിക ശരീരത്തിന്റെ ഭാഗത്തും കാണേണ്ടതാണ്. പക്ഷെ നമ്മള്‍ കാണാറില്ല.

കേരളത്തില്‍ സംസ്ഥാനത്തിന്റെ വകയായി പതിനൊന്നു സര്‍വകലാശാലകളുണ്ട്; കേന്ദ്രത്തിന്റെ വകയായി ഒരു സര്‍വകലാശാലയും സര്‍വകലാശാലയുടെ പദവിയുള്ള രണ്ടു മൂന്നു സ്ഥാപനങ്ങളും ഐ ഐ എം, ഐ ഐ എസ് ടി, എന്‍ ഐ ടി. ഇവിടെല്ലാം കൂടിയുള്ള വൈസ്ചാന്‍സലര്‍/ഡയറക്ടര്‍മാരില്‍ ഒരാള്‍ മുസ്ലിമായപ്പോള്‍ ആകെ കുഴപ്പമായി.

ഫോള്‍ട്ട് ലൈനുകള്‍ പൊതിഞ്ഞുവെച്ചും മുറിവുണക്കിയും രാജ്യശരീരം മെച്ചപ്പെടുത്താനുള്ള ദൗത്യം ഏറ്റെടുക്കണ്ട ആളാണ് പ്രേമചന്ദ്രന്‍. അദ്ദേഹം ഫോള്‍ട്ട് ലൈന്‍ നോക്കി മഴു വീശുന്നത് ഖേദകരമാണ്. മാധ്യമപ്രവര്‍ത്തകന്‍ കെ ജെ ജേക്കബ് ഫേസ്ബുക്കില്‍ കുറിച്ചതാണിത്. പോസ്റ്റിന്റെ പൂര്‍ണരൂപം:

https://www.facebook.com/kj.jacob.7/posts/10222196416434920 

Latest