Connect with us

Kozhikode

എസ് എസ് എഫ് സാഹിത്യോത്സവുകള്‍ മാനവിക മൂല്ല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു: യു എ ഖാദര്‍

Published

|

Last Updated

കോഴിക്കോട് | എസ് എസ് എഫ് സാഹിത്യോത്സവുകള്‍ മാനവിക മൂല്ല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന് സാഹിത്യകാരന്‍ യു എ ഖാദര്‍. എസ് എസ് എഫ് കോഴിക്കോട് ജില്ലാ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാംസ്‌കാരിക രംഗത്തെ മതപരമായ മുന്നേറ്റം രാജ്യത്തെ പുരോഗതിയിലെത്തിക്കുന്നതായും കലാ സാഹിത്യ രംഗത്തെ ഇടപെടലുകള്‍ സമൂഹത്തില്‍ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുമെന്നും യു എ ഖാദര്‍ പറഞ്ഞു.

മനുഷ്യനെ സാമൂഹിക ജീവിയാക്കുന്നതില്‍ സാഹിത്യ മത്സരങ്ങള്‍ മുഖ്യ പങ്കാണ് വഹിക്കുന്നതെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന ദ വയര്‍ മാഗസിന്‍ എഡിറ്റര്‍ മഹ്താബ് ആലം പറഞ്ഞു. എങ്ങനെ ജീവിക്കണമെന്നും എങ്ങനെ പെരുമാറണമെന്നും ഇത്തരം ഇടപെടലുകള്‍ യുവ തലമുറയെ പഠിപ്പിക്കുന്നു. സാമൂഹിക പരിസരങ്ങളില്‍ ചോദ്യങ്ങള്‍ ചോദിക്കാനും അങ്ങിനെ പ്രശ്‌ന പരിഹാരത്തില്‍ എത്താനും യുവ തലമുറ/വിദ്യാര്‍ഥി സമൂഹം അറിഞ്ഞിരിക്കണം.
സ്വന്തം സമുദായത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നത് വര്‍ഗീയതയായി കാണാന്‍ ആവില്ല. തെറ്റുകള്‍ എവിടെ നിന്നായാലും തെറ്റാണ് എന്ന് പറയാന്‍ ആവണം. സമുദായം പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോള്‍ സമുദായത്തോടൊപ്പം നില്‍ക്കല്‍ അനിവാര്യമാണ്. എല്ലാവരും എന്റെ ആശയത്തില്‍ തന്നെയാവണമെന്നും അല്ലാത്തവര്‍ നിലവാരമില്ലാത്തവരാണെന്നും ധരിക്കുന്നിടത്താണ് വര്‍ഗീയവാദി ഉണ്ടാവുന്നതെന്നും മഹ്താബ് ആലം പറഞ്ഞു.

ചടങ്ങില്‍ സാഹിത്യോത്സവ് പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ അബ്ദുല്‍ വാഹിദ് സഖാഫി അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി ആര്‍ കെ മുഹമ്മദ് സന്ദേശ പ്രഭാഷണം നടത്തി. ദേശീയ സെക്രട്ടറി ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ജി അബൂബക്കര്‍, എസ് ജെ എം ജില്ലാ പ്രസിഡന്റ് യൂസുഫ് സഖാഫി കരുവന്‍പൊയില്‍, എസ് എം എ ജില്ലാ പ്രസിഡന്റ് എ കെ സി മുഹമ്മദ് ഫൈസി, എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി അഫ്‌സല്‍ കൊളാരി പ്രോഗ്രാം കണ്‍വീനര്‍ ശബ്‌നാസ് വടകര, ജില്ലാ സെക്രട്ടറി ശമീര്‍ വാളന്നൂര്‍ പ്രസംഗിച്ചു.

Latest